അധികാര മോഹിയായ ഇന്ദിര
text_fieldsഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം എന്തായിരുന്നുവെന്ന് വിശദീകരിക്കുന്ന പുസ്തകമാണ് "ഇന്ദിരാഗാന്ധി ആൻഡ് ദി ഇയേഴ്‌സ് ദാറ്റ് ട്രാൻസ്‌ഫോംഡ് ഇന്ത്യ". അവർ ജനിച്ചത് തന്നെ ഒരു രാഷ്ട്രീയക്കാരിയായിട്ടായിരുന്നു. അതേസമയം, അധികാര മോഹിയും ക്രൂരയായ തന്ത്രജ്ഞയും ആയിരുന്നുവെന്നും ഈ പുസ്തകം വിശദീകരിക്കുന്നു.
" എന്റെ ജീവിതം എന്തെന്ന് തീരുമാനിക്കേണ്ട സമയം വന്നിരിക്കുന്നു," ഒരു യുവ സുഹൃത്തിന് ഇന്ദിരാഗാന്ധി എഴുതി, "എനിക്ക് എന്റെ സ്വന്തം ജീവിതം നയിക്കാനുള്ള സമയമായി. പക്ഷെ അതെന്തായിരിക്കുമെന്ന് എനിക്കറിയില്ല. അവർ തുടർന്നെഴുതുന്നു.
അങ്ങനെ ആശയക്കുഴപ്പത്തിലായ ഇന്ദിര ആരെല്ലാമോ ആകാൻ ഉപയോഗിച്ച മാർഗങ്ങളെക്കുറിച്ചാണ് ശ്രീനാഥ് രാഘവന്റെ പുതിയ പുസ്തകമായ "ഇന്ദിരാഗാന്ധി ആൻഡ് ദി ഇയേഴ്‌സ് ദാറ്റ് ട്രാൻസ്‌ഫോംഡ് ഇന്ത്യ"യിൽ പറയുന്നത്.
1967-ൽ, തകർന്നുകൊണ്ടിരുന്ന ഒരു പഴയ ക്രമത്തിന്റെ പിൻബലത്തിൽ ഇന്ദിരാഗാന്ധി അധികാരത്തിലെത്തി. കോൺഗ്രസിന്റെ പിന്നാമ്പുറത്ത് അധികാരത്തെചൊല്ലി പ്രശ്‌നങ്ങൾ നിറഞ്ഞു നിന്ന സമയം. "ഗ്രാൻഡ് ഓൾഡ് പാർട്ടി" എല്ലാ മേഖലകളിൽ നിന്നും വെല്ലുവിളി നേരിടുകയായിരുന്നു.
ലളിതമായി പറഞ്ഞാൽ ആധിപത്യം, ഭരണം, പ്രാതിനിധ്യം എന്നീ മൂന്ന് മേഖലകളിൽ വെല്ലുവിളി നേരിട്ട സമയമായിരുന്നു അത്. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥ മാറ്റാനാവാത്തവിധം തകർന്നു. ഈ നിമിഷം കോൺഗ്രസ് അതിന്റെ ഏറ്റവും ദുർബലമായ അവസ്ഥയിലാണെന്ന് മനസ്സിലാക്കിയ ഇന്ദിരാഗാന്ധി പാർട്ടിയെ പൂർണ്ണമായും പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇടതുപക്ഷത്തേക്ക് പാർട്ടിയെ കൊണ്ടുപോകുക എന്നതായിരുന്നു അതിനുള്ള എളുപ്പമാർഗമായി ഇന്ദിരാഗാന്ധി വിലയിരുത്തിയതെന്നും ശ്രീനാഥ് രാഘവൻ പുസ്തകത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

