സൂര്യൻ പടിഞ്ഞാറ് ഉദിച്ചു
text_fieldsപ്രഭാതപ്രാർഥനയും
നടത്തവും കഴിഞ്ഞുവന്ന്
മുറ്റത്ത് കൊഴിഞ്ഞുവീണ
മാവിലകൾ
തൂത്തുവാരുന്നതിനിടയിലാണ്
മൂന്നാലുപേർ
മുറ്റത്തേക്ക് കടന്നുവന്നത്.
സ്ഥിരമായി നടക്കാറുള്ള
റൂട്ടൊന്ന് മാറ്റിപ്പിടിച്ചതാണെന്ന്
കൂട്ടത്തിലൊരുവൻ
കിതച്ചുകൊണ്ട് പറഞ്ഞു.
ഈ കുന്ന് നാലഞ്ചുതവണ
കയറിയിറങ്ങിയാൽ തന്നെ
സകല ദുർമേദസ്സും
പമ്പ കടക്കുമെന്ന്
കിതപ്പാറ്റിക്കൊെണ്ടല്ലാരും
കമന്റി!
അങ്ങനെയങ്ങനെ
കുശലം പറയുന്നതിനിടയിലാണ്
പടിഞ്ഞാറെ ചക്രവാളത്തിലേക്ക്
നോട്ടം പോയത്:
സൂര്യൻ അതിന്റെ
സകല പ്രഭയോടുംകൂടി
പടിഞ്ഞാറ്
ഉദിച്ചുയരുന്നു..!
നടക്കാനിറങ്ങിയവരും
പടിഞ്ഞാറെ ചക്രവാളത്തിലേക്ക്
നോട്ടം പായിച്ചു,
അത്ഭുതത്തോടെയും
അതിലേറെ ഭയപ്പാടോടെയും
ഓരോരുത്തരും പരസ്പരം
പറഞ്ഞു:
ലോകാവസാനത്തിന്റെ
അടയാളമാണ്..!
പതിവ് നേരത്തുള്ള
അലാം കേട്ടാണ്
ഞെട്ടിയുണർന്നത്
നേരം പുലർച്ചെ നാല് മണി!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

