കവി കെ.ജി ശങ്കരപ്പിള്ളക്ക് എഴുത്തച്ഛൻ പുരസ്കാരം
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി കെ.ജി ശങ്കരപ്പിള്ള അർഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. മന്ത്രി സജി ചെറിയാൻ പുരസ്‌കാര പ്രഖ്യാപനം നടത്തി.
മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്‌കാരത്തിൽ വ്യത്യസ്‌തമാക്കിയ കവികളിൽ പ്രധാനിയായാണ് കെ.ജി.എസ്. ഭാഷയിലും രൂപത്തിലും ഭാവത്തിലും തന്റേതായ പുതുവഴി അദ്ദേഹം സൃഷ്ടിച്ചെടുത്തു. സ്വന്തം ജീവിതാവസ്ഥയുടെ ജനകീയ വിചാരണകളായിരുന്നു കെ.ജി.എസിന്റെ കവിതകളെന്നും പുരസ്കാര പ്രഖ്യാപനത്തിൽ മന്ത്രി പറഞ്ഞു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
എൻ.എസ്.മാധവൻ ചെയർമാനും കെ.ആർ.മീര, ഡോ.കെ.എം.അനിൽ എന്നിവർ അംഗങ്ങളും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രഫ.സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ പുരസ്കാരനിർണയസമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

