Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാല് കവിതകൾ
text_fieldsbookmark_border
1. അതിര്
അതിർത്തി കടന്നും വേരുകൾ ചുംബിക്കുമ്പോൾ
അതിർത്തിക്കപ്പുറം അറിയാതെ വീണുപോയ
പൂക്കൾ ഭയന്ന് നിലവിളിക്കുന്നു
2. പൊഴിഞ്ഞ പൂക്കൾ മറന്നത്
അസ്തമയം ഒരു വയറു വേദനയാണ്
സായാഹ്നങ്ങളിൽ സൂര്യനു
മാത്രമുണ്ടാവുന്ന ആർത്തവം
3. വില്ല് നഷ്ടപ്പെട്ട ശരം
ചുംബനങ്ങൾ ഒരു ഉഭയകക്ഷി ബന്ധമാണ്
കണ്ണുകളെ നിമിഷം പ്രതി ഉമ്മവച്ചു
കൺപോളകൾ അത് തെറ്റിക്കുന്നു
4. കരിഞ്ഞ പൂക്കൾ
വിളക്കുമായി നീ പോയത്
അണക്കാനായിരുന്നെന്ന്
ഇരുട്ട് പോലും തിരിച്ചറിഞ്ഞില്ലല്ലോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

