കവിത; തോക്കിൻ കുഴലിലൂടെ വിപ്ലവം
text_fieldsപ്രതീകാത്മക ചിത്രം
നടപ്പാക്കാനിറങ്ങിയവർക്കായി
ഒരു കവിതയെഴുതുവാൻ ഇരുന്നു ഞാൻ
അടിമത്ത്വത്തിെൻറ ചാട്ടവാറടിപ്പാടുകൾക്കുമേൽ
കുളിർലേപനമാകണം...
മൊഴികളില്ലാത്തവെൻറ ശബ്ദമായി മാറണം...
ആശ നശിച്ചവെൻറ പ്രതീക്ഷയായ് മാറണം...
എന്നിലെ വിപ്ലവകാരിയുണർന്നു
അടിച്ചമർത്തപ്പെട്ടവരുടെ കണ്ണിലെ ചോര മഷിയാക്കി
അടിസ്ഥാനവർഗത്തിെൻറ നാവു തൂലികയാക്കി
കവിതയെന്നു കോർത്തു ഞാൻ
മനസ്സിെൻറ ഗഹ്വരങ്ങളിൽ
അണയാതെ സൂക്ഷിച്ച വിപ്ലവാക്ഷരങ്ങൾ
കൂട്ടിച്ചേർത്തപ്പോൾ കവിതയിൽ വിപ്ലവാഗ്നി
പതിന്മടങ്ങു ജ്വലിച്ചുവെങ്കിലും
എന്നിലെ കവിക്ക് തൃപ്തിയാകാഞ്ഞു
പുതിയാക്ഷരങ്ങൾ തിരഞ്ഞു ഞാൻ
ലോക വിപ്ലവ വീഥികളിലും
പുരോഗമന സാഹിത്യവേദികളിലും
എഴുതിവച്ചിരുന്ന തോന്ന്യാക്ഷരങ്ങളിൽ
എന്തോ മനസ്സുടക്കിയില്ല
ഒടുവിൽ കാലത്തിൻ ചവറ്റുകൊട്ടയിൽനിന്നും
ലോകം തിരസ്കരച്ച
അക്ഷരങ്ങൾ കണ്ടെടുത്തു ഞാൻ
സമത്വം സ്വാതന്ത്ര്യം സാഹോദര്യം
എന്നീ വാക്കുകൾ ചേർത്തതോടെ
ലക്ഷണമൊത്തൊരു കവിതയായി
എന്നിലെ കവിക്ക് തൃപ്തിയായെങ്കിലും
കവിതയിലെ വിപ്ലവാഗ്നി പാടെ അണഞ്ഞുപോയി
വിപ്ലവ സമരനായകരെെൻറ കവിത
നൂറായ് കീറിയെറിഞ്ഞു
വെടിയുണ്ടകൾക്കീ മൂന്നുവാക്കുകൾ
തിരിച്ചറിയാനാവതില്ലത്രേ...
ആ മൂന്നു വാക്കുകൾ വീണ്ടും
കാലത്തിൻ ചവറ്റുകൊട്ടയിൽ വീണു...
എന്നിലെ വിപ്ലവകവിത മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

