കവിത: ഒലീവ്
text_fieldsപ്രതീകാത്മക ചിത്രം
ഇരുണ്ട് കൂടിയ കാർമേഘം
ഇനിയും എത്രനാളെന്ന്
ഇല്ല
കാത്തിരിക്കാൻ അധികം നാൾ
എന്ന് ഞാനും
എങ്ങിനെയെങ്കിലും
പെയ്തൊഴിയണം എന്ന്
വീണ്ടും
എൻ ഉൾത്തടത്തിൻ മിടിപ്പിനാൽ
പെയ്തിറക്കാം എന്ന് ഞാനും
എന്റെ കിനാവിന്റെ
കൊടുംകാറ്റിനാൽ
നിന്നെ തണുപ്പിക്കാം
വരണ്ടുണങ്ങിയ നിൻ
ദേഹമാസകലം
തണുത്ത നീരരുവികൾ
ഒഴുക്കാം
ദാഹിച്ചു വലഞ്ഞ നിൻ
കണ്ഠനാളത്തിലൂടെ
അരിച്ചിറങ്ങിയ നനവിനാൽ
നീ ഗർഭം ധരിച്ച
ഒലീവ് മരങ്ങൾ
നിൻ മേനി മുഴുക്കെ
ഇനിയും പടരും
ആ ഇളം പച്ചപ്പിനാൽ
നിന്റെ മേലെ വട്ടമിട്ട്
തീ തുപ്പും കോപ്പുകൾ
ലക്ഷ്യം തെറ്റി തകരും......
അത് കണ്ട്
യാങ്കി കോമരങ്ങൾ
നെഞ്ച് പൊട്ടി മണ്ണോടലിയും
അന്നവർ മൂടിയ
നേരിൻ ചരിത്രം
ആ മണ്ണ് പിളർത്തി
ഇനിയും പടരും
യാ ഫലസ്തീൻ
പെയ്തൊഴിയും നിൻ കാർമേഘം
എന്നുള്ളിൽ ഒരു കൊടുങ്കാറ്റായ്
നിൻ കിനാവുകൾ മിടിക്കുവോളം .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

