കവിത: എണ്ണ പരിമളം
text_fieldsമഞ്ഞുതുള്ളികൾ
പൊഴിഞ്ഞീടുമീ
പവിഴ പ്രകൃതിയിൽ
എണ്ണ തുള്ളികൾ തുള്ളിത്തുള്ളി ആയി
തിളച്ചീടുമെൻ ശരീരത്തിൽ
മഞ്ഞിൻ കുളിരും എണ്ണ കുളിർമയും
ധാരധാര പോലെ മഴയും മഞ്ഞും
ഉഴിഞ്ഞുതോർന്ന മനസും സമം
കിടപിടിക്കാൻ വേറെ എന്ത് ഉണ്ട്
ഈ തണു തണുപ്പൻ കാലാവസ്ഥയ്ക്ക്
പറ്റിയത് ഉഴിച്ചിലിനപ്പുറം
കിഴിയുടെ ചൂടൻ സ്പർശത്തിൽ
മരവിച്ചിരിക്കും സിരകളിൽ വീര്യം നിറയും
രക്തം ഉച്ചസ്ഥായിൽ ഓടടാ ഓട്ടം പോൽ
ഓട്ടപ്രദിക്ഷണം ഉടനടി തിരുമ്മിൻ
മറ്റൊരു സുഖപ്രദമാം കിഴി തൻ പരിസമാപ്തിയിൽ
വദനകാന്തി മേൽക്കുമേൽ വർദ്ധിത വീര്യത്തിൽ
ചാലിച്ച സുഗന്ധക്കൂട്ടുകളിൽ മുഖമാകെ പൊതിയുമ്പോൾ
സുസ്മേര വദനനായി പരിലസിപ്പൂ
മുഖകാന്തി തിളങ്ങി മേനി വിളങ്ങി
നവോൻന്മേഷം പൂത്തുലയും തണുത്തുറഞ്ഞ കാലാവസ്ഥയ്ക്ക്
മറുമരുന്നായി തിരുമ്മും മാറുന്ന കാലം
ശരീരപ്രകൃതിക്കനുയോജ്യമായി
മാനസിക പിരിമുറക്കത്തിനയവുവരുത്തും
ശാന്തിതൻ മന്ത്രവും
ഗിരിതൻ മന്ത്രണവുമായി കൈമെയ് മറന്ന്
ശിരസു മുതൽ പാദം വരെ അടിമുടി
മൃദു തലോടൽ നൽകുന്ന സൗരഭ്യത്തിൽ
കുഴഞ്ഞു മറിഞ്ഞ എണ്ണ പരിമളം
ധാരയായി കിഴിയായി ഉഴിച്ചിലായി
പുതു പ്രസരിപ്പിൻ സുഖവസന്തം
പ്രദാനം ചെയ്യും നാളുകളോളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

