Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മതിപ്പ്
text_fieldsbookmark_border
ജനാലക്ക്
തൊട്ടപ്പുറത്തെ ചില്ലയിൽ
ഒരു കിളി
ഇന്നുരാത്രി തങ്ങുന്നു.
പൊതിഞ്ഞിരിക്കുന്ന ഇരുട്ടിൽ
തൊട്ടപ്പുറത്തുള്ള മുറിയിൽ
ഇന്നുരാത്രി കഴിയുന്ന
മനുഷ്യനെ അതിനും കാണാം.
ജാലകം, വെളിച്ചം, അലമാറ,
പുസ്തകം, അടഞ്ഞ വാതിൽ
എന്നിങ്ങനെ
അതിന്റെ കണ്ണിൽപെടുന്നു.
കിളിക്ക്, ആകാശത്തോട്
ചില്ലയോട്, മരത്തോട്
തന്നോടുതന്നെയും
മതിപ്പുതോന്നുന്നു.
രാവിലെയാവുമ്പഴേക്കും
തോന്നിയ മതിപ്പ്
മറന്നുപോവുന്നു
എഴുന്നേറ്റ്
വലിയ മതിപ്പില്ലാത്ത
ആകാശങ്ങളിലേക്ക് നീന്തുന്നു.
Next Story

