കവിത -സുനീർ അലി അരിപ്ര
text_fieldsവര: ഇസ്ഹാഖ് നിലമ്പൂർ
യാത്ര പോവുകയായിരുന്നു
വഴിയിലുടനീളം
മുള്ളുടക്കിക്കിടക്കുന്ന പുഞ്ചിരി
ഒരു നുണക്കുഴി കലങ്ങിയൊഴുകി
പുഴയോളം
തുഴയെറിഞ്ഞ ഗദ്ഗദങ്ങൾ
കടലോളം പരന്നുകിടക്കുന്ന
ആർത്തിരമ്പുന്ന നോവുകൾ
ഒരു കുന്നു കയറുന്നു നെഞ്ചിലേക്ക്
മേഘവിസ്ഫോടനങ്ങള്‍...
പ്രാണ പ്രേയസ്സീ!
യാത്ര പോവുകയായിരുന്നു
പടിക്കലോളം
നരച്ച കണ്ണുകൾ നീളംവെക്കുന്നു
മനസ്സിൽ ഇപ്പോഴും പിച്ചവെക്കുന്ന
ന്റെ കുട്ടിയെന്ന ജൽപനം
ഒരു നീരുറവ പൊടിയുന്നു നെഞ്ചിലേക്ക്
നുറുങ്ങുന്ന മാതൃഹൃദയം!
ഇനിയെത്ര ഋതുക്കൾ മാറിമറിയണം
ഒരു ശിശിരകാലം തൂമഞ്ഞുതിർക്കാൻ
ഒരു കൊടും വേനലിലേക്ക്
യാത്ര പോവുകയായിരുന്നു
മനസ്സിവിടെ മറന്നുവെച്ച്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

