ഇരുട്ട് (കവിത)
text_fieldsചങ്ങമ്പുഴക്കവിത ചൊല്ലിപ്പതിഞ്ഞൊരാ
ഗതകാല സ്മരണകളെങ്ങു മാഞ്ഞു..
ആർദ്രമാം പ്രണയം വിടർന്നൊരാ നാളുകൾ
കണ്ണീർ പൊഴിച്ചെങ്ങു മാറിനിന്നു..
ലൈലയും മജ് നുവും ദമയന്തിയും കണ്ണുപൊത്തിയേ തിരുളിൽ മറഞ്ഞു നിന്നു..
പ്രണയമേ.. പ്രണയമേ..
പ്രണയമേ ഇത്ര വിരൂപമോ നിൻ മുഖം.
കയ്യിലൊരു റോസാപ്പൂവിന്ന് പകരമായ്
ആയുധം മൂർച്ച കൂട്ടുന്നുണ്ടൊരാൾ..
പ്രിയതമന് പകരാൻ തുളുമ്പുന്ന പ്രണയത്തിൽ വഞ്ചന കലർത്തുന്നു കാമിനിയൊരാൾ..
മുഖപുസ്തകത്തിലെ കൂട്ടുകാരൻ വിളിച്ചിന്നലെ വീടുവിട്ടൊരു ബാലിക
നൊന്തുപെറ്റൂട്ടീ വളർത്തിയ പൊന്നമ്മ(2)
ജീവിതം ഹോമിച്ചൊരാ പാവമച്ഛൻ (2)
നോക്കി നിൽപ്പുണ്ട വളകലുന്നതും നോക്കി ഒരുവട്ടമൊന്നു മുഖം തിരിക്കാതെ..
മകളെ.. പൊന്നോമനേ .. (2)
അമ്മയല്ലേ..നിൽക്ക.
കൂരിരുട്ടാണെന്റെ കുഞ്ഞേ മടങ്ങുക.
കേട്ടില്ല കാതുകൾ..
കണ്ടില്ല കണ്ണുകൾ...
പൊട്ടി തകർന്നൊരാ മാതൃഹൃദയം...
പ്രണയമേ.. പ്രണയമേ..
പ്രണയമേ ഇത്ര വിരൂപമോ നിൻ മുഖം.
ഒരുനാളിലിരുതല മൂർച്ചയുള്ളായുധം
കൊണ്ടവൻ കുത്തി വരച്ചു വാ മേനിയിൽ..
ചൂഴ്ന്നെടുത്താ രണ്ടു നേത്രങ്ങളത്രേ... (2)
കണ്ടില്ല പോലുമതിലിറ്റു പ്രണയം!!
രാഖി മിനുക്കിയ പകയുടെ മൂർച്ചയിൽ
വിളറി വെളുത്താ കവിൾത്തടങ്ങൾ..
അധരങ്ങളപ്പഴുമുരകൊണ്ടു പ്രാണനേ...(2)
പ്രാണനെടുക്കല്ല നൊന്തിടുന്നു..(2)
പിടയുന്നൊരാമൃദുലമേനിയിലപ്പൊഴും
പകയുടെയുന്മാദമെഴുതീ രസിച്ചവൻ..
വാവിട്ടു കരയുന്നു മാതാവ് മക്കളെ... (2)
കൂരിരുട്ടാണെന്റെ കുഞ്ഞേ മടങ്ങുക..(2)
..... ശുഭം .....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

