Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവിത; വൃഷ്ടി
text_fieldsbookmark_border
ഗഗനത്തിൻവിശാലതയിൽ നിന്നും
ഇറ്റിറ്റ് വീഴുന്ന ആശിർവാദമാവാം
നിഷ്കളങ്കമായചിരിയോ ആനന്ദമോ
പ്രണയം വിടരുന്നതോമാവാം
കാത്തിരിപ്പിൽ കുതിച്ചെത്തുന്ന
തെളിനീരാവാം
ചെടികൾക്കും പൂക്കൾക്കും
മയിലിനും നൃത്തത്തിനായ്
പെയ്യുന്ന മർമരമാകാം
വേരിന് ഒഴുകാനുള്ള പുഴയാവാം
കരയിലേക്കെത്താൻ കൊതിക്കുന്ന പുഴയുടെ തുഴയാവാം
അറിയാതെ വീഴുന്ന കണ്ണീരിന്
മറയാവാം
ഇരുകാലികൾ നുറുക്കിയ
ഭൂമിയെ തഴുകുന്നതാവാം
Next Story

