തലവിധി
text_fieldsഅതങ്ങനെയാണ്,
വലിയൊരു ചുറ്റളവിൽ നിന്നും ചുരുങ്ങിച്ചുരുങ്ങി
ചെറുകുഴിയിലേക്കൊരു സന്നിവേശം.
അതങ്ങനെയാണ്, ആകാശം ഒന്നാണെങ്കിലും
ചിലർ മാത്രം മുന്നിൽ പറക്കും
ഒരു പക്ഷി വഴിമാറിയാൽ മുഴുവൻ കൂട്ടവും വഴി തെറ്റും.
അതങ്ങനെയാണ്, ആരംഭത്തിൽ ഒരു വൃക്ഷമാകും,
എല്ലാവർക്കും തണൽ നൽകും,
പിന്നീട് ശാഖകൾ തമ്മിൽ നിഴൽ പിടിക്കുമ്പോൾ
ചില ഇലകളിൽ വെളിച്ചം പോലും വീഴില്ല.
അതങ്ങനെയാണ്, ഒരു കോണിലെ ചുവരുകൾ കനപ്പെടുമ്പോൾ
ഭാരം ഒരു ദിശയിലേക്ക് വഴുതും.
അതങ്ങനെയാണ്, ഒരേ തിരമാലയിൽ തുടങ്ങുന്ന യാത്രയിൽ
ചില കരകളെ മാത്രം തിരകൾ ഏറ്റുവാങ്ങും. മറ്റുള്ളവയെ വിട്ടുകളയും.
ജീവിതത്തിനും വാക്കുകൾക്കും ഒരേ ശൈലി, ഒരേ ദിശ, ഒരേ തലക്കെട്ട്,
അതെ, ജീവിതം ഇങ്ങനെയൊക്കെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

