Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരിച്ചവന്റെ മൂക്കിൽ പഞ്ഞിവെക്കൽ
text_fieldsbookmark_border
മരിച്ചു കിടക്കുന്നവന്റെ
മൂക്കിൽ പഞ്ഞിവെക്കുന്നതെ
തെന്തിനാന്നെന്ന്
എന്നോട് തന്നെ
പലവട്ടം
ചോദിച്ചിട്ടും
ഇന്നേവരെ ഉത്തരം കിട്ടിയില്ല!
ദുനിയാവിലുള്ള
സകല
ചോദ്യത്തിനും
ഉത്തരം ഞൊടിയിടെ
കിട്ടുന്ന കാലമാണ്!
എന്നിട്ടും,
ഞാൻ എന്നോടു തന്നെ
ചോദിച്ചത്
കൊണ്ടാവാം..?
ഞാൻ മരിച്ചാൽ
മൂക്കിൽ പഞ്ഞി വെക്കരുതെന്ന്
വസിയത്ത് എഴുതിവെക്കണ
മെന്ന ആലോചനയുണ്ട്!
ഇനിയെങ്ങാനും,
ഇവൻ
കീഴ്പ്പോട്ട് വിട്ട ശ്വാസം
മേൽപ്പോട്ട് എടുത്തങ്കിലോ,
എന്നതു കൊണ്ടാവാം
മരിച്ചവന്റെ മൂക്കിൽ
പഞ്ഞിവെക്കുന്നത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

