Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാരൂഖ് ഖാനെ പുകഴ്ത്തി പൗലോ കൊയ്‌ലോ; `ഗംഭീര നടന്‍, ഇതിഹാസം, സുഹൃത്ത്'

text_fields
bookmark_border
Paulo Coelho, Shah Rukh Khan
cancel

ഷാരൂഖ് ഖാനെ പുകഴ്ത്തി സാഹിത്യകാരൻ പൗലോ കൊയ്‌ലോ. ഷാരൂഖ് ഖാനെ ബോളിവുഡ് വിശേഷിപ്പിക്കുന്ന കിംഗ് എന്ന പേര് ആവര്‍ത്തിച്ചാണ് ട്വിറ്ററിലൂടെ പൗലോ കൊയ്‌ലോയുടെ പ്രശംസ. ഷാരൂഖ് രാജാവും ഇതിഹാസവും സുഹൃത്തുമാണെന്ന് പറയുന്ന കൊയ്‌ലോ അതിലെല്ലാമുപരി ഷാരൂഖ് ഗംഭീര നടനുമാണെന്ന് ട്വീറ്റിലൂടെ പറഞ്ഞു.

ഷാരൂഖിനെ അറിയാത്ത പാശ്ചാത്യരാജ്യങ്ങളിലുള്ളവര്‍ക്ക് താന്‍ മൈ നെയിം ഈസ് ഖാന്‍ ഐ ആം നോട്ട് എ ടെററ്‌സിറ്റ് എന്ന സിനിമ നിര്‍ദേശിക്കുന്നുവെന്നും പൗലോ കൊയ്‌ലോ പറയുന്നു. ഷാരൂഖിനെ കാണുന്നതിനായി മുംബൈയിലുള്ള അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകരെ ഷാരൂഖ് ഖാൻ അഭിവാദ്യം ചെയ്യുന്ന വിഡിയോയും പൗലോ കൊയ്‌ലോ പങ്കുവച്ചിട്ടുണ്ട്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story