പത്താപ്പൂ: 10 ഹൈക്കു കവിതകൾ
text_fieldsബുള്ളറ്റ്
നക്ഷത്രചിഹ്നമിടാത്ത എന്റെ ചോദ്യത്തിനുള്ള നിന്റെ മറുപടി
ഉച്ചയുറക്കം
വഴിയാത്രക്കാരെ
ഒന്നടങ്കം കടിക്കും തെരുവുനായ
ഞാൻ
വീടാകെയെന്നെത്തിരഞ്ഞു
നീവശങ്കെടുമ്പോൾ
നിന്റെ ബ്ലൗസിടുക്കിലേക്കു
ചാടിക്കയറും പല്ലി
കാറ്റ്
അരൂപിയും അപ്രാപ്യയും
അധിനിവേശക്കാരിയുമായ
ഒറ്റപ്പക്ഷി
നീ
ഞാനാം മദ്യചഷകത്തിലേക്കു
തെന്നി മയങ്ങി വീഴുന്ന
ഇളം കാന്താരി മുളക്
ചിറക്
രാത്രിയും രഹസ്യവും തമ്മിലുള്ള
പ്രണയം കാണുമ്പോൾ
നിന്റെ ഹൃദയത്തിൽ മുളയ്ക്കുന്നത്.
ചകിതം
നിൻറെ ചില്ലധരളാൽ
ആദ്യ ക്ലാപ്പടിക്കപ്പെടുന്ന
എന്റെ സിനിമ
പാവാട
കുളിക്കാൻ മറന്ന ആകാശം
അതിന്റെ തിരണ്ട നക്ഷത്രത്തെ ഒളിപ്പിക്കുമിടം
ചൂണ്ട
രണ്ടറ്റങ്ങൾ
രണ്ടു വിശപ്പുകൾ
വീടുകൾ
സ്നേഹത്തിന്റെ
വ്യാജക്കുപ്പായമിട്ട
പോലീസ് സ്റ്റേഷനുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

