പി. കെ. പാറക്കടവിന്റെ മിന്നൽ ക്കഥകൾ ബംഗാളിയിൽ
text_fields 1. പി.കെ. പാറക്കടവിന്റെ ബംഗാളി വിവർത്തന പുസ്തകത്തിന്റെ കവർ, 2. വിവർത്തക തൃഷ്ണ ബാസക്
കോഴിക്കോട്: പി. കെ. പാറക്കടവിന്റ മിന്നൽക്കഥകളുടെ ബംഗാളി വിവർത്തനം പുറത്തിറങ്ങി. പ്രശസ്ത ബംഗാളി എഴുത്തുകാരിയും വിവർത്തകയുമായ തൃഷ്ണ ബാസക് ആണ് വിവർത്തനം ചെയ്തത്. 'നിർബാചിതോ മലയാളം ഒനു ഗോൽപോ' എന്ന പേരിൽ തൃഷ്ണ ബാസക് മൊഴിമാറ്റം ചെയ്ത പുസ്തകം തൊബു പ്രോയാസ് ആണ് പ്രസിദ്ധീകരിച്ചത്.
മലയാളം ബംഗാളി വിവർത്തകനായ സുനിൽ ഞാളിയത്താണ് അവതാരിക എഴുതിയത്. പി.കെ. പാറക്കടവിന്റ ‘പെരുവിരൽക്കഥകൾ’ എന്ന പുസ്തകവും ഇവർ ബംഗാളിയിലേക്ക് മൊഴി മാറ്റി പ്രസിദ്ധീകരിച്ചിരുന്നു.
കഥ ബംഗാളിയുടെ കൈകളിലെത്തുമ്പോൾ പാറക്കടവ് പറയുന്നതിങ്ങനെ: ‘എന്റെ കൗമാരവും യൗവനവും കടന്ന് പോയത് ബംഗാളി നോവലുകളുടെ വിവർത്തനങ്ങൾ വായിച്ചാണ്. മലയാളത്തിലെ ബഷീറിനെയും പൊറ്റക്കാട്ടിനേയും തകഴിയേയും പോലെ പ്രിയപ്പെട്ടവരാമയിരുന്നു എനിക്ക് താരാശങ്കർ ബന്തോപാധ്യയും ബിമൽ മിത്രയും ആശാ പൂർണ ദേവിയുമൊക്കെ.
'ആരോഗ്യനികേതന'വും 'ആരണ്യക' വുമൊക്കെ മലയാളകൃതി പോലെ സുപരിചിതമായിരുന്നു നമുക്ക്. മഹേശ്വതാ ദേവിയെ അറിയാത്ത മലയാളികളില്ല. രബീന്ദ്ര നാഥ് ടാഗോറിന്റെ ഭാഷയിൽ, ബംഗാളിയിൽ എന്റെ തിരഞ്ഞെടുത്ത കഥകൾ വിവർത്തനം ചെയ്തു വന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ ഫെബ്രുവരിയിൽ നടന്ന കൊൽക്കട്ട ബുക് ഫെയ്റിൽ എന്റെ കഥകളുടെ ബംഗാളി വിവർത്തനവും ഉണ്ടായിരുന്നു’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

