പഞ്ചരത്ന കീർത്തി പുരസ്കാര സമർപ്പണം 26ന്
text_fields1. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി 2. ടി. പത്മനാഭൻ 3. ജ്യോതിഷാചാര്യ പത്മനാഭ ശർമ 4. ഡോ. കെ.ജി. രവീന്ദ്രൻ 5. എം. ജയചന്ദ്രൻ
തൃശൂർ: കേരള ജ്യോതിഷ പരിഷത്ത് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പഞ്ചരത്ന കീർത്തി പുരസ്കാരങ്ങൾ സമർപ്പിക്കും. പൗരാണിക ശാസ്ത്രശാഖകളിൽ മികവ് തെളിയിച്ച പ്രഗൽഭ വ്യക്തികൾക്കാണ് പുരസ്കാരം സമ്മാനിക്കുക.
സംസ്കൃതി കീർത്തി രത്ന പുരസ്കാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, സാഹിത്യ കീർത്തി രത്ന പുരസ്കാരം ടി. പത്മനാഭൻ, ജ്യോതിഷ കീർത്തി രത്ന പുരസ്കാരം ജ്യോതിഷാചാര്യ പത്മനാഭ ശർമ, ആയുർവേദ കീർത്തീ രത്ന പുരസ്കാരം ഡോ. കെ.ജി. രവീന്ദ്രൻ (കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി), സംഗീത കീർത്തി രത്ന പുരസ്കാരം എം. ജയചന്ദ്രൻ എന്നിവർക്ക് സമ്മാനിക്കും. 26ന് തൃശൂർ ശ്രീശങ്കര ഹാളിൽ നടക്കുന്ന സുർണ ജൂബിലി ആഘോഷ സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. എ.യു. രഘുരാമ പണിക്കർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

