പാം അക്ഷര തൂലിക കഥാപുരസ്കാരം; പ്രീതി രഞ്ജിത്തിനും അനിൽകുമാറിനും ആഷത്ത് മുഹമ്മദിനും
text_fieldsപ്രീതി രഞ്ജിത്ത്, അനിൽ കുമാർ, ആഷത്ത് മുഹമ്മദ്
അജ്മാൻ: 14ാമത് പാം അക്ഷരതൂലിക കഥാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രീതി രഞ്ജിത്തിനും സി.പി. അനിൽ കുമാറിനും ആഷത്ത് മുഹമ്മദിനുമാണ് പുരസ്കാരങ്ങൾ. പ്രീതി രഞ്ജിത്തിന്റെ 'നെരൂദയുടെ കണ്ണുകൾ' ഒന്നാം സ്ഥാനവും സി.പി. അനിൽകുമാറിന്റെ 'കത്തിത്തീർന്ന ഗന്ധം' രണ്ടാം സ്ഥാനവും ആഷത്ത് മുഹമ്മദിന്റെ 'ഡിമെൻഷ്യ' മൂന്നാം സ്ഥാനവും നേടി. അനിൽ ദേവസി ജൂറി ചെയർമാനും സലീം അയ്യനത്ത്, വെള്ളിയോടൻ എന്നിവർ അംഗങ്ങളുമായ പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
ഗണിതാധ്യാപികയായ പ്രീതി രഞ്ജിത്ത് മലപ്പുറം വളാഞ്ചേരി സ്വദേശിനിയാണ്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും എഴുതാറുണ്ട്. ആലപ്പുഴ വെണ്മണി സ്വദേശിയായ സി.പി. അനിൽ കുമാർ ദുബൈ ശൈഖ് റാഷിദ് ആശുപത്രിയിൽ ഹൗസ് കീപ്പിങ് മാനേജറായി ജോലിചെയ്യുന്നു.
അബ്സല്യൂട്ട് മാജിക്, പുരുഷാരവം, ഓർമകളുടെ ജാലകം എന്നീ ചെറുകഥാസമാഹാരങ്ങളുടെ രചയിതാവാണ്. തൃശൂർ ചേറ്റുവ സ്വദേശിനിയായ ആഷത്ത് മുഹമ്മദ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. 22 വർഷമായി ദുബൈയിൽ താമസിക്കുന്ന ആഷത്ത് ആനുകാലികങ്ങളിൽ കഥകളും യാത്രാ വിവരണങ്ങളും കവിതകളും എഴുതാറുണ്ട്.
നവംബറിൽ ഷാർജയിൽ നടക്കുന്ന പാം സർഗസംഗമത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികളായ വിജു സി. പരവൂർ, പ്രവീൺ പാലക്കീൽ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

