Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്മപ്രഭ പുരസ്കാരം റഫീഖ് അഹമ്മദിന്

text_fields
bookmark_border
Rafeeq Ahamed
cancel

കൽപറ്റ: ഈ വർഷത്തെ പത്മപ്രഭ പുരസ്കാരത്തിന് കവിയും ​ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.എസ്. മാധവൻ ചെയർമാനും കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

എം.കെ. പത്മപ്രഭ ഗൗഡറുടെ ഓര്‍മയ്ക്കായി പത്മപ്രഭാ സ്മാരക ട്രസ്റ്റാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 1996 മുതൽ പുരസ്കാരം നൽകിവരുന്നുണ്ട്. 2023ൽ കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനായിരുന്നു പുരസ്കാരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Padmaprabha award to Rafeeq Ahammed
Next Story