പ്രൊഫസർ മീരാക്കുട്ടി സ്മാരക യുവകഥാ അവാർഡ് കെ. നിതിന്
text_fieldsതിരുവനന്തപുരം: പ്രൊഫസർ പി. മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022ലെ യുവകഥാ സമ്മാനത്തിന് കെ. നിതിൻ എഴുതിയ "ഓൻ" എന്ന കഥ അർഹമായി. പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രൊഫ. പി. മീരാക്കുട്ടിയുടെ അഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച ഈ അവാർഡ് ഒറ്റക്കഥയ്ക്ക് നൽകുന്ന മലയാളത്തിലെ ഏറ്റവും വലിയ പുരസ്ക്കാരമാണ്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് വിജയിക്ക് നൽകുന്നത്.
എം. മുകുന്ദൻ അവാർഡ് പ്രഖ്യാപനം നടത്തി. രാജേഷ് ആർ. വർമ്മ, സി.ഇ. സുനിൽ, ഹരിനാരായണൻ ടി.കെ എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. 35 വയസ്സിൽ താഴെയുള്ള കഥാകൃത്തുക്കളിൽ നിന്നാണ് അവാർഡിന് കൃതികൾ ക്ഷണിച്ചത്.
തൃശൂർ സ്വദേശിയായ നിതിൻ രണ്ടു കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാമൊഴി പാരമ്പര്യത്തിലുള്ള നാടോടിക്കഥാസമ്പത്ത് ധാരാളിത്തത്തോടെ ഉപയോഗിച്ച് മികച്ച അന്തരീക്ഷസൃഷ്ടി നടത്തിയ കഥയാണ് 'ഓൻ' എന്ന് കമ്മറ്റി വിലയിരുത്തി. കഥകളുടെ ആവിഷ്കരണത്തിൽ എഴുത്തുകാർ കുറേക്കൂടി ജാഗ്രതയും സൂക്ഷ്മതയും പുലർത്തേണ്ടതുണ്ടെന്നും പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

