ഓർമക്കുറിപ്പ്..
text_fieldsഇതൊരോർമക്കുറിപ്പിന്റെ ആദ്യ പാഠം...
എൻ ഹൃദയത്തിൽ എന്നും നിറയുന്ന വരികൾ...
ഒരായിരം സ്വപ്നത്തിൻ ചിറകിലേറി, നമ്മൾ...
ഒരേ കലാലയത്തിന്റെ പടിയിലെത്തി...
പങ്കിട്ടു നന്മകൾ … വേറിട്ട ചിന്തകൾ…
എന്നും ഓർക്കാൻ നല്ല ചിത്രങ്ങൽ നെയ്തു നാം….
കാലം വരച്ചിട്ട വേറിട്ടവഴികളിൽ...
നിറകണ്ണുകൾകൊണ്ടന്ന് യാത്ര ചൊല്ലി,
അറിഞ്ഞിരുന്നില്ല... അന്നവിടെ നിൽകുമ്പോൾ..
ഇന്നത്രയും പ്രിയമുള്ളോർ ആകുമെന്ന്...
എന്റെ മനസ്സോടു ചേർന്ന് നീ നിൽക്കുമെന്നും...
നാം പിന്നിട്ട വഴികളും... പങ്കിട്ട നിമിഷവും...
സുവർണ ലിപികളിൽ വരയ്ക്കുന്നു വീണ്ടും...
എന്നെവിടെയോ തളിരിട്ട മധുരസ്മരണകൾ...
ഇന്നൊരിക്കൽ കൂടി ഞാൻ നുകർന്നു വീണ്ടും..
ഭൂതകാലങ്ങൾക്കും അപ്പുറത്തെവിടെയോ
മിന്നിമറയുന്നൊരീ ഓർമത്തുടിപ്പുകൾ...
മനസ്സിലെ മായാത്ത മൗനസംഗീതമായ്..
മഴവില്ലിൽ ചാലിച്ച നിറമുള്ള ചിത്രമായ്..
എൻ മനസ്സിൽ മയങ്ങുമീ സുഖമുള്ളൊരോർമകൾ..
ഒരിക്കലും മരിക്കാത്തൊരായിരം വർണങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

