Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഒ​ള​പ്പ​മ​ണ്ണ...

ഒ​ള​പ്പ​മ​ണ്ണ സ്മാ​ര​കം ഉ​ദ്​​ഘാ​ട​നം 22ന്​ ​

text_fields
bookmark_border
Olappa Manna
cancel
Listen to this Article

പാ​ല​ക്കാ​ട്​: മ​ഹാ​ക​വി ഒ​ള​പ്പ​മ​ണ്ണ​യു​ടെ സ്മാ​ര​ക​മാ​യി പെ​രി​ങ്ങോ​ട്ടു​കു​റു​ശി പ​രു​ത്തി​പ്പു​ള്ളി​യി​ൽ നി​ർ​മി​ച്ച സാം​സ്കാ​രി​ക കേ​ന്ദ്രം മേ​യ്​ 22ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കീ​ട്ട്​ 3.30ന്‌ ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്താ​ണ്‌ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്‌. ഒ​ള​പ്പ​മ​ണ്ണ അ​ന്ത​രി​ച്ച്, ര​ണ്ട്​ പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ്‌ സ്മാ​ര​കം ഉ​യ​രു​ന്ന​ത്‌. കു​ഴ​ൽ​മ​ന്ദം -തി​രു​വി​ല്വാ​മ​ല റൂ​ട്ടി​ൽ പെ​രു​ങ്ങോ​ട്ടു​കു​റു​ശി പ​രു​ത്തി​പ്പു​ള്ളി​യി​ലാ​ണ്‌ ഒ​ള​പ്പ​മ​ണ്ണ സ്മാ​ര​ക​മാ​യി മ​നോ​ഹ​ര​മാ​യ ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മി​ച്ച​ത്‌. 2500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ത്തി​ൽ 150 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഹാ​ൾ, ഓ​ഫി​സ് മു​റി, ലൈ​ബ്ര​റി, വി​ശ്ര​മ​മു​റി എ​ന്നി​വ​യു​ണ്ട്. 300 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഓ​പ​ൺ ഓ​ഡി​റ്റോ​റി​യ​വും സ​ജ്ജ​മാ​യി. സാം​സ്കാ​രി​ക വ​കു​പ്പ് അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച്‌ ജ​ല​സേ​ച​ന വ​കു​പ്പ് കൈ​മാ​റി​യ ഭൂ​മി​യി​ലാ​ണ് മ​ന്ദി​രം നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olappa Manna
News Summary - Olappa Manna Memorial will be inaugurated on the 22nd
Next Story