Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2023 6:22 AM GMT Updated On
date_range 21 Nov 2023 6:22 AM GMTനോവലിസ്റ്റ് എൻ.കെ. ശശിധരൻ അന്തരിച്ചു
text_fieldsbookmark_border
കൊച്ചി: ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തും സഹസംവിധായകനുമായിരുന്ന എൻ.കെ. ശശിധരൻ അന്തരിച്ചു. 68 വയസായിരുന്നു. 1955 നവംബർ 25ന് കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. 14 വർഷത്തോളം സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യചിത്രം രാജപരമ്പര, ചുവന്ന അങ്കി, അഗ്‌നിശലഭങ്ങള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരുക്കഥയും സംഭാഷണവും ‘ചക്രവര്‍ത്തി’ എന്ന ചിത്രത്തിന് സംഭാഷണവുമെഴുതി. ആകാശവാണി തൃശൂര്‍-കോഴിക്കോട് നിലയങ്ങള്‍ നാടകങ്ങള്‍ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്. ചാവേര്‍പ്പട, കര്‍ഫ്യൂ, കാശ്‌മീര്‍, മറൈന്‍ കിങ്ങ്, മര്‍മ്മരങ്ങള്‍. ആദ്യത്തെ കണ്‍മണി തുടങ്ങിയവയാണ് കൃതികള്‍. ഇതില്‍ കര്‍ഫ്യൂ ചലച്ചിത്രമായി. 2020ൽ പ്രസിദ്ധീകരിച്ച അഗ്നി കിരീടമാണ് അവസാന നോവൽ.
Next Story