Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഭരിക്കാൻ ട്രസ്റ്റും...

ഭരിക്കാൻ ട്രസ്റ്റും കമ്മിറ്റിയും; ചിറകറ്റ് രാഷ്ട്രകവിയുടെ ‘ഗിളിവിണ്ടു’

text_fields
bookmark_border
ഭരിക്കാൻ ട്രസ്റ്റും കമ്മിറ്റിയും; ചിറകറ്റ് രാഷ്ട്രകവിയുടെ ‘ഗിളിവിണ്ടു’
cancel
camera_alt

എം. ഗോവിന്ദ പൈ

കാ​സ​ർ​കോ​ട്: മ​ല​യാ​ള​ത്തി​ൽ വ​ള്ള​ത്തോ​ളി​നോ​ളം ത​ല​പ്പൊ​ക്ക​മു​ള്ള ക​ന്ന​ട രാ​ഷ്ട്ര​ക​വി ഗോ​വി​ന്ദ​പൈ​യു​ടെ സ്മാ​ര​കം ഗി​ളി​വി​ണ്ടു(​കി​ളി​ക്കൂ​ട്) പ​റ​ക്കം നി​ല​ച്ച് വ​ർ​ഷ​ങ്ങ​ൾ. കേ​ര​ള-​ക​ർ​ണാ​ട​ക സം​യു​ക്ത ട്ര​സ്റ്റും ട്ര​സ്റ്റി​നു​മു​ക​ളി​ലെ​ന്ന് ക​രു​തി നി​ൽ​ക്കു​ന്ന ക​മ്മി​റ്റി​യും ത​മ്മി​ലു​ള്ള ചേ​ർ​ച്ച​ക്കു​റ​വു​കാ​ര​ണം ഒ​മ്പ​തു​കോ​ടി രൂ​പ​യു​ടെ കേ​ര​ള -ക​ർ​ണാ​ട​ക സാം​സ്കാ​രി​ക സം​രം​ഭ​മാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ന്ന​ത്.

രാ​ഷ്ട്ര​ക​വി​യു​ടെ മ​ര​ണാ​ന​ന്ത​ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ സ്മാ​ര​ക സ​മി​തി​യു​ണ്ടാ​യ​ത്. മ​ഞ്ചേ​ശ്വ​ര​ത്തെ ക​വി​ഭ​വ​ന​മാ​യ ‘ഗി​ളി​വി​ണ്ടു’ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കാ​ൻ 2005ൽ ​ക​ർ​ണാ​ട​ക മു​ൻ​മു​ഖ്യ​മ​ന്ത്രി വീ​ര​പ്പ​മൊ​യി​ലി എം.​പി അ​ധ്യ​ക്ഷ​നാ​യി കേ​ര​ള- ക​ർ​ണാ​ട​ക സം​യു​ക്ത 17 അം​ഗ ട്ര​സ്റ്റ് രൂ​പ​വ​ത്ക​രി​ച്ചു. എ​ന്നാ​ൽ, സ്മാ​ര​ക​സ​മി​തി ഗി​ള​വി​ണ്ടു​വി​ൽ തു​ട​ർ​ന്നു. 2013 ഡി​സം​ബ​ർ 23ന് ​ഗി​ളി​വി​ണ്ടു​വി​ന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഒ​മ്പ​തു കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് വ​ൻ ക​മ്പ​നി​ക​ളു​ടെ സി.​ആ​ർ.​എ​സ് ഫ​ണ്ട്,കേ​ര​ള ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​ഹാ​യം.

എം.​എ​ൽ.​എ എം.​പി ഫ​ണ്ട് എ​ന്നി​വ ല​ഭ്യ​മാ​ക്കി തു​ട​ങ്ങി. ര​ണ്ട് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ഒ​ന്ന​ര​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് ക​വി ഭ​വ​നം പു​ന​രു​ദ്ധ​രി​ച്ചു. ‘ഗി​ളി​വി​ണ്ടു’ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഭ​വാ​നി​ക എ​ന്ന പേ​രി​ൽ 12,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ഓ​ഡി​റ്റോ​റി​യം കേ​ര​ള -ക​ർ​ണാ​ട​ക ഫ​ണ്ട് 2.5 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ത്തി​യാ​ക്കി. ഇ​ത് കേ​ര​ള -ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​യി​ലി​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഭ​ര​ത് പെ​ട്രോ​ളി​യം 1.24കോ​ടി രൂ​പ​യും ഒ.​എ​ൻ.​ജി.​സി 35 ല​ക്ഷം​രൂ​പ​യും സി.​ആ​ർ.​എ​സ് ഫ​ണ്ടാ​യി അ​നു​വ​ദി​ച്ചു. ആ​റ് ല​ക്ഷം​രൂ​പ പി. ​ദ​യാ​ന​ന്ദ പൈ ​എ​ന്ന​യാ​ളും ന​ൽ​കി.

ഈ ​തു​ക​കൊ​ണ്ട് ആ​ന​ന്ദ, സാ​കേ​ത, വൈ​ശാ​ഖ എ​ന്നീ ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഓ​പ​ൺ എ​യ​ർ​തി​യ​റ്റ​ർ​ഫ​ണ്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ തു​ട​ങ്ങി​യി​ല്ല. എം.​പി. ഫ​ണ്ട്, എം.​എ​ൽ.​എ ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് അ​തി​ഥി മ​ന്ദി​ര​ങ്ങ​ൾ നി​ർ​മി​ച്ചു. ഒ​രു കോ​ടി രൂ​പ ദ​ക്ഷി​ണ ക​ന്ന​ട ക​ല​ക്ട​റു​ടെ അ​ക്കൗ​ണ്ടി​ൽ ഗി​ളി​വി​ണ്ടു​വി​നാ​യി വ​ന്നു​കി​ട​ക്കു​ന്നു​ണ്ട് എ​ന്നാ​ണ് വി​വ​രം. ഫ​ണ്ട് എ​ല്ലാം വ​രു​ന്ന​ത് ട്ര​സ്റ്റി​ന്റെ പേ​രി​ലാ​ണ്. പ്ര​വൃ​ത്തി​ക​ൾ ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ സ്മാ​ര​ക സ​മി​തി ചെ​യ​ർ​മാ​നാ​യി ക​ല​ക്ട​റെ നി​യോ​ഗി​ച്ച​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി. ഗി​ളി​വി​ണ്ടു​വി​ൽ ഇ​ട​പെ​ടാ​നാ​ണ് ക​ല​ക്ട​റെ ചെ​യ​ർ​മാ​നാ​ക്കി​യ​ത് എ​ന്ന് വ​ന്ന​തോ​ടെ വീ​ര​പ്പ​മൊ​യി​ലി പി​ന്മാ​റാ​ൻ തു​ട​ങ്ങി.

ക​ല​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗി​ളി​വി​ണ്ടു​വി​ൽ സ​മി​തി​യോ​ഗം​ചേ​രു​ക​യും ചെ​യ്യു​ന്ന​ത് ആ​രാ​ണ് ഗി​ളി​വി​ണ്ടു​വി​ന്റെ ഭ​ര​ണാ​ധി​കാ​രി എ​ന്ന ചോ​ദ്യം ഉ​യ​ർ​ത്തു​ന്നു. ഇ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി ഗി​ളി​വി​ണ്ടു അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കാ​ൻ കാ​ര​ണം. ആ​റു​മാ​സം മു​മ്പ് ഈ ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ വീ​ര​പ്പ​മൊ​യി​ലി അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി സം​സാ​രി​ച്ചു. ട്ര​സ്റ്റും ക​മ്മി​റ്റി​യും ഏ​കീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. എ​ന്നാ​ൽ, ഇ​തു​വ​രെ അ​ത് ന​ട​ന്നി​ല്ല. നി​ല​വി​ൽ കേ​ര​ള ക​ർ​ണാ​ട​ക സ​ർ​ക്കാ​റു​ക​ൾ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ക​യാ​ൽ ഗി​ളി​വി​ണ്ടു​വി​ൽ കൃ​ത്യ​മാ​യ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​കും എ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorialliteraturepoetKasargod
News Summary - ഭരിക്കാൻ ട്രസ്റ്റും കമ്മിറ്റിയും; ചിറകറ്റ് രാഷ്ട്രകവിയുടെ ‘ഗിളിവിണ്ടു’
Next Story