Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘നിലാവ് പുതച്ച സിംഫണി’ പുസ്തക പ്രകാശനം
text_fieldsbookmark_border
തിരുവനന്തപുരം: യുവകഥാകൃത്തും അധ്യാപകനുമായ അമീർ കണ്ടലിന്റെ കഥാസമാഹാരം 'നിലാവ് പുതച്ച സിംഫണി ' യുടെ പ്രകാശനം നടന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കെ.വി.മോഹൻകുമാർ സാഹിത്യകാരൻ ശ്രീകണ്ഠൻ കരിക്കകത്തിന് പുസ്തകത്തിൻ്റെ കോപ്പി നൽകി പ്രകാശനം നിർവ്വഹിച്ചു.
അഷ്കർ കബീർ പുസ്തകം പരിചയപ്പെടുത്തി. അവതാരിക എഴുതിയ വിനു എബ്രഹാം, കവറൊരുക്കിയ മുഖ്താർ ഉദരംപൊയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തനിമ കലാസാഹിത്യവേദി ജില്ല സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ സ്വാഗതം ആശംസിച്ചു.
കാര്യവട്ടം ശ്രീകണ്ഠൻ നായർ, കണിയാപുരം സൈനുദീൻ, വിനീതവിജയൻ, സിദ്ധിഖ് സുബൈർ, ഷഫീന സൈത്തൂൻ, ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്തൻകോട്, ജുബീന ബീഗം, ചാന്നാങ്കര സലിം, വിജയൻ കുഴിത്തുറ, നഹ്ദ തബസും,നിദ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു. പ്രഭാത് ബുക്ക് ഹൗസാണ് പ്രസാധകർ.
Next Story

