എഴുത്തുകാർ സ്വരാജിനൊപ്പമെന്ന് വൈശാഖൻ; വൈശാഖനെ ആര് ചുമതലപ്പെടുത്തിയെന്ന് കൽപറ്റ നാരായണൻ
text_fieldsമലപ്പുറം:നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ചൂട് സാഹിത്യമേഖലയിലും പടരുകയാണ്. ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.സ്വരാജിനെ പിന്തുണച്ചും പ്രതിപക്ഷനേതാവ് വി.ഡി.സതീശനെ ആക്ഷേപിച്ചും എഴുത്തുകാരൻ വൈശാഖൻ സംസാരിച്ചതിനുപിന്നാലെ അദ്ദേഹത്തെ ചോദ്യം ചെയ്ത് എഴുത്തുകാരൻ കൽപറ്റ നാരായണൻ രംഗത്തുവന്നു. വീണു കിട്ടുന്ന സ്ഥാനമാനങ്ങൾക്കു വേണ്ടി ചില എഴുത്തുകാർ സ്വരാജിനെ പിന്തുണയ്ക്കുന്നതായി സതീശൻ വിമർശിച്ചിരുന്നു. എഴുത്തുകാരൻ പി.എഫ്.മത്യൂസും സമാന വിമർശനമുയർത്തി. ഇതിനു മറുപടിയെന്ന നിലയിലായിരുന്നു വൈശാഖന്റെ പ്രതികരണം. ഇതിനിടെ എം.മു കുന്ദനും സ്വരാജിനു പിന്തുണയുമായി രംഗത്തെത്തി.
വൈശാഖന്റെ വിമർശനം ഇങ്ങനെ: ‘പ്രതിപക്ഷനേതാവു നല്ല വായന ക്കാരനാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ, വർത്തമാനത്തിൽ അതു കാണുന്നില്ല. ഇടതുപക്ഷ നേതാ ക്കളാണ് കൂടുതൽ വായിക്കുന്നതായി നമ്മൾ അറിഞ്ഞിട്ടുള്ളത്. കഴിവുള്ള വ്യക്‌തിയാണെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണ് സാഹിത്യ സമൂഹം സ്വരാജിനെ പിന്തു. ണയ്ക്കുന്നത്. സർക്കാരിന്റെ കാര്യങ്ങൾ കാണാൻ മനസ്സി ല്ലാത്തവരാണ് ആശാസമര ത്തിന്റെ പേരിൽ സാഹിത്യകാ രന്മാരെ കുറ്റപ്പെടുത്തുന്നത്’.
കൽപറ്റ നാരായണന്റെ മറുവിമർശനം ഇങ്ങനെ: ‘എഴുത്തുകാർ മുഴുവൻ സ്വരാജിനൊപ്പമെന്നു പ്രഖ്യാപിക്കാൻ വൈശാഖനെ ആരാണ് ചുമതലപ്പെടുത്തിയത്? വൈശാഖൻ ഒരു കമ്യൂണിസ്‌റ്റുകാരനാണ്. അതുകൊണ്ടുമാത്രം അംഗീകാരം കിട്ടിയ ആൾക്കു തീർച്ചയായും പിന്തുണയ്ക്കാം. സ്വരാജ് വായിച്ചതു കൊണ്ട് പാർട്ടിക്കു പുറത്തുള്ളവർക്ക് എന്തു പ്രയോജനം? പാർട്ടിയുടെ ദുഷ്‌ചെയ്‌തികളെ എതിർക്കുകയോ വിമർശിക്കാൻ വേണ്ട ഇച്ഛാശക്‌തി കാണിക്കുകയോ ചെയ്‌തിട്ടുള്ള ആളല്ല’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

