Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightവായിച്ചു വളർന്നു;...

വായിച്ചു വളർന്നു; പത്താംക്ലാസുകാരി മുംതാസ്​ മറിയം ഇതരഭാഷ കവയിത്രി

text_fields
bookmark_border
mumtaz marium and her book
cancel
camera_alt

1. വീ​ട്ടി​ലി​രു​ന്ന്​ ക​വി​ത​യും ക​ഥ​യു​മെ​ഴു​തു​ന്ന മും​താ​സ് മ​റി​യം, 2. ഇ-​ബു​ക്കാ​യി ആ​മ​സോ​ൺ പ്ര​സി​ദ്ധീ​ക​രി​ച്ച മും​താ​സ്​ മ​റി​യ​ത്തി​െൻറ ‘മൈ ​േ​ജ​ണി’ പു​സ്​​ത​ക​ത്തി​െൻറ ക​വ​ർ

ഹ​രി​പ്പാ​ട്​: കോ​വി​ഡ്​ കാ​ല അ​ല​സ​ത​യി​ൽ​നി​ന്ന്​ ര​ക്ഷ​തേ​ടാ​ൻ വാ​യ​ന ശീ​ല​മാ​ക്കി​യ പ​ത്താം​ക്ലാ​സു​കാ​രി മും​താ​സ്​ മ​റി​യ​ത്തി​െൻറ 'ക​ഥ​യും ക​വി​ത​യും' ഇ-​ബു​ക്കാ​യി ആ​മ​സോ​ണി​ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച​തി​െൻറ പി​ന്നി​ലും അ​ധ്വാ​ന​ത്തി​െൻറ ക​ഥ​യു​ണ്ട്. മ​ല​യാ​ള​ത്തി​ൽ ര​ചി​ച്ച ഒ​രു ക​ഥ​യും ക​വി​ത​യും ആ​റ്​ ഇം​ഗ്ലീ​ഷ് ക​വി​ത​ക​ളും ഒ​രു ഫ്ര​ഞ്ച് ക​വി​ത​യും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മും​താ​സി​െൻറ 'മൈ ​ജേ​ണി' (My Journey) എ​ന്ന പു​സ്ത​കം. ശാ​സ്ത്ര​ഭാ​വ​ന​യും സ​മ​കാ​ലി​ക​സം​ഭ​വ​ങ്ങ​ളും പ​രി​സ്ഥി​തി​യു​മെ​ല്ലാം നി​റ​യു​ന്ന ര​ച​ന​ക​ൾ പു​സ്​​ത​മാ​ക്കി മാ​റ്റാ​നു​ള്ള ഒ​രു​മാ​സ​ത്തെ പ്ര​യ​ത്​​ന​ത്തി​ൽ ടൈ​പ്പി​ങ്, എ​ഡി​റ്റി​ങ്, പ​ബ്ലി​ഷി​ങ്​ എ​ന്നി​വ​യെ​ല്ലാം സ്വ​ന്ത​മാ​യാ​ണ്​ നി​ർ​വ​ഹി​ച്ച​ത്. ലോ​ക്​​ഡൗ​ണി​ൽ ഡി.​ടി.​പി സെൻറ​റു​ക​ൾ​ക്ക്​ പൂ​ട്ടു​വീ​ണ​തോ​ടെ​യാ​ണ് ആ​ദ്യ​പ​ടി​യാ​യ 'മ​ല​യാ​ളം ടൈ​പ്പി​ങ്' പ്ര​ധാ​ന​ത​ട​സ്സ​മാ​യി. മ​ല​യാ​ളം ടൈ​പ്പി​ങ് 'ഗൂ​ഗി​ൾ' വ​ഴി പ​ഠി​ച്ചാ​ണ്​ ഇ-​ബു​ക്ക്​ പു​റ​ത്തി​റ​ക്കി​യ​ത്.

സ​മ​കാ​ലി​ക സാ​ഹ​ച​ര്യം പ്ര​തി​പാ​ദി​ക്കു​ന്ന 'ഡോ​ൺ​ഡ്​​ നോ ​ഹൗ' (Don't Know how) എ​ന്ന ഫ്ര​ഞ്ച്​ ക​വി​ത​യു​ടെ ആ​ശ​യം ഏ​റെ പ്ര​സ​ക്ത​മാ​ണ്. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കാ​ല​ത്ത്​ ശാ​സ്​​ത്ര​ഭാ​വ​ന​ക​ളി​ലൂ​ടെ ചൊ​വ്വ​യി​ലേ​ക്ക്​ സ​ഞ്ച​രി​ക്കു​ന്ന 'ഭൂ​മി​യും​ ചൊ​വ്വ​യും' മ​ല​യാ​ള ക​ഥ​യും ഹൃ​ദ​യ​സ്​​പ​ർ​ശി​യാ​ണ്. യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ (യു.​എ​ൻ) യൂ​ത്ത് വ​ർ​ക്കേ​ഴ്സ് വ​ള​ൻ​റി​യ​ർ, ക​രി​യ​ർ ഗൈ​ഡ​ൻ​സി​ൽ മു​ൻ​നി​ര​യി​ലു​ള്ള സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഗൈ​ഡ​ൻ​സ്​ ഇ​ന്ത്യ​യു​ടെ (സി​ജി) ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ കോ​ഓ​ഡി​നേ​റ്റ​ർ എ​ന്നീ നി​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​ത്തി​ൽ​നി​ന്ന്​ ല​ഭി​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ​പു​സ്ത​ക​മെ​ഴു​താ​ൻ വ​ഴി​കാ​ട്ടി​യാ​യ​തെ​ന്ന്​ മും​താ​സ്​ മ​റി​യം 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. ഒ​മ്പ​ത്​ വ​യ​സ്സ്​ മു​ത​ൽ എ​ഴു​ത്തി​നോ​ട്​ താ​ൽ​പ​ര്യ​മു​ണ്ട്. ക​ഥ​യെ​ഴു​ത്തി​നും ക​വി​ത​ക്കും പാ​ട്ടി​നും ജി​ല്ല​ത​ല​ത്തി​ലും സ​മ്മാ​നം കി​ട്ടി​യി​ട്ടു​ണ്ട്. പി​താ​വി​െൻറ ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നൈ​ജീ​രി​യ​യി​ലെ സ്​​കൂ​ൾ പ​ഠ​ന​കാ​ല​ത്താ​ണ്​​ ഫ്ര​ഞ്ച്​ ഭാ​ഷ സാ​യ​ത്ത​മാ​ക്കി​യ​ത്​. ​ഓ​ൺ​ലൈ​ൻ ആ​പ്പാ​യ ഡ്യു​യോ​ലി​ങ്​ (Duolingo) വ​ഴി ഫ്ര​ഞ്ചും അ​റ​ബി​യും പ​ഠി​ക്കു​ന്നു​ണ്ട്. ഇം​ഗ്ലീ​ഷ് ക​വി​ത​ക​ൾ ഫ്ര​ഞ്ചി​ൽ ത​ർ​ജ​മ ചെ​യ്​​തി​ട്ടു​ണ്ട്.

ഹ​രി​പ്പാ​ട്​ കു​മാ​ര​പു​രം മും​താ​സ്​ മ​ഹ​ൽ അ​ബ്​​ദു​ൽ ക​മാ​ൽ-​സു​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ പ​ത്താം​ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​ണ്. നൈ​ജീ​രി​യ​യി​ലെ പ്രൈം ​പ്രൈ​മ​റി ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലാ​യി​രു​ന്നു​ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. എ.​പി.​ജെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക്വി​സി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി. നൈ​ജീ​രി​യ​യി​ലെ സ്പെ​ല്ലി​ങ് ബീ ​മ​ത്സ​ര​ത്തി​ൽ ഫൈ​ന​ലി​സ്​​റ്റാ​യി​രു​ന്നു. നൈ​ജീ​രി​യ​ൻ മി​നി​സ്​​റ്റ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. ചെ​സ്​ ഡോ​ട്ട്കോം ബേ​സ് ഇ​ന്ത്യ​യി​ലെ ക്ല​ബ് മെം​ബ​ർ, ബ്ലോ​ഗ​ർ, ഹി​ന്ദു ന്യൂ​സ് പോ​ർ​ട്ട​ലി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തു​ന്ന ലേ​ഖി​ക, ഗാ​യി​ക, പ്രാ​സം​ഗി​ക എ​ന്നീ നി​ല​ക​ളി​ൽ ചെ​റു​പ്രാ​യ​ത്തി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. 2021ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ പ​രീ​ക്ഷ-​പെ-​ച​ർ​ച്ച പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Reading Day 2021foreign language poet10th class girlMumtaz Mariam
News Summary - Mumtaz Mariam, a 10th class girl, is a foreign language poet
Next Story