മുഹമ്മദൻ സ്കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
text_fieldsപി.എ.എം. ഹനീഫ്,
ഡോ. അക്ബര്‍ ഷരീഫ്
ചങ്ങനാശേരി: ഗവ. മുഹമ്മദന്‍ യു.പി സ്കൂള്‍ പൂർവവിദ്യാർഥി സംഘടന പുരസ്കാരങ്ങള്‍ മാര്‍ച്ച് 19ന് കൂടുന്ന വാര്‍ഷികത്തില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് സമ്മാനിക്കും.
പൊതുപ്രവര്‍ത്തകനും പൂർവവിദ്യാർഥി സംഘടന അധ്യക്ഷനുമായിരുന്ന കെ.എച്ച്. ലത്തീഫ് മമ്മറാന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നാടകകൃത്ത് പി.എ.എം. ഹനീഫിനും (50001 രൂപയും ഫലകവും) ടെക്നിക്കല്‍ എജുക്കേഷന്‍ മുന്‍ ജോയന്റ് ഡയറക്ടര്‍ ഡോ. എം.എസ്. അബ്ദുല്‍ ഖാദിര്‍ അക്കാദമിക്ക് എക്സലന്‍സ് അവാര്‍ഡ് (50001 രൂപയും ഫലകവും) കോഴിക്കോട് മെഡിക്കല്‍ കോളജ് കുട്ടികളുടെ ശാസ്ത്രക്രിയ വകുപ്പ് തലവനായിരുന്ന ഡോ. അക്ബര്‍ ഷരീഫിനും നൽകുമെന്ന് പൂർവവിദ്യാർഥി സ്കൂൾ വികസന സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

