അമിതാധികാര പ്രവണതകളോട് വിയോജിക്കുന്ന ജനാധിപത്യമാണ് എം ടി യുടെ രാഷ്ട്രീയം -എൻ.ഇ. സുധീർ
text_fieldsഎം.ടി. വാസുദേവൻ നായരെ അനുസ്‍മരിച്ച് കൊണ്ട് എഴുത്തുകാരൻ എൻ.ഇ. സുധീർ സംസാരിക്കുന്നു
എല്ലാത്തരം അമിതാധികാര പ്രവണതകളോടും ഏകാധിപത്യ മനോഭാവങ്ങളോടും വിയോജിക്കുന്ന ജനാധിപത്യം ആയിരുന്നു എം ടി എക്കാലവും ഉയർത്തിപ്പിടിച്ച രാഷ്ട്രീയമെന്ന് എഴുത്തുകാരൻ എൻ.ഇ. സുധീർ അഭിപ്രായപ്പെട്ടു.
ടി.പി. ചന്ദ്രശേഖരൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഓർക്കാട്ടേരി ടി.പി. ഭവൻ്റെ അങ്കണത്തിൽ നടന്ന "കഥ പെയ്ത കാലത്തിൻറെ സർഗ്ഗ ധന്യ സ്മൃതികളിൽ എം ടി" എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരണത്തിനു മുൻപ് കോഴിക്കോട് സാഹിത്യോത്സവത്തിൽ അദ്ദേഹം നടത്തിയ പ്രസംഗം അത്തരമൊരു രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിരുന്നുവെന്നും സുധീർ കൂട്ടിച്ചേർത്തു. ചടങ്ങിൽ "കാലത്തിൻറെ ചലച്ചിത്ര ഭാവനകൾ" എന്ന വിഷയത്തിൽ കെ.ടി. ദിനേശും എം.ടി.കാലം ദേശം ആഖ്യാനം എന്ന വിഷയത്തിൽ ആർ ഷിജുവും സംസാരിച്ചു. ഗീതാ മോഹൻ അധ്യക്ഷയായി. കെ പി പവിത്രൻ സ്വാഗതവും വിബിലേഷ് കെ ടി കെ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.