ഉമ്മയുടെ മറവി
text_fieldsഎ.പി. അൻവർ വണ്ടൂർ
തൊണ്ണൂറു കഴിഞ്ഞൊരുമ്മക്ക്
മറവിയാണെന്ന് പലരും!
പറഞ്ഞതുതന്നെ വീണ്ടും പറയുന്നു
ചോദിച്ചതുതന്നെ വീണ്ടും ചോദിക്കുന്നു
പ്രായാധിക്യത്തിെൻറ ലക്ഷണമെന്ന് ചിലർ
പത്ത് പെറ്റൊരാ ഉമ്മ തൻ മക്കളുടെ പേര് മറന്നിട്ടില്ല
പേരമക്കളുടെ പേരും കൂട്ടു കുടുംബങ്ങളുടെ
പേരുമിതുവരെ മറന്നുപോയിട്ടില്ല
അമ്പതു കഴിഞ്ഞയെനിക്ക് പലരുടെയും പേരുകൾ
ഓർത്തെടുക്കാൻ കഴിയാറില്ല
പിന്നെയാണോ തൊണ്ണൂറു കഴിഞ്ഞായുമ്മ
മറവിയൊരു രോഗമല്ലത് മനസ്സിലാക്കിയാൽ നന്ന്
ഓർമിച്ചെടുക്കാനുള്ള കഴിവുള്ളവർക്കേ
മറവിയുടെ മറ നീക്കാൻ കഴിയൂ
ചിതലരിച്ചുപോയ ചരിത്രങ്ങൾ
മനസ്സിൽ പതിഞ്ഞ ചിത്രങ്ങളായി
തൊണ്ണൂറിലും വിവരിച്ചു തരുമ്പോൾ ആ
ഉമ്മയേക്കാളും മറവി
പുതുതലമുറക്കാണെന്ന് പറയാതിരിക്കാൻ വയ്യ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

