എം.കെ. പണിക്കോട്ടി സ്മാരക പുരസ്കാരം പപ്പൻ കാവിലിന്
text_fieldsപപ്പൻ കാവിൽ
കോഴിക്കോട്: രാഷ്ട്രീയ കലാ സംസ്കാരിക രംഗത്തെ അധികായകനും, വടക്കൻ പാട്ടിന്റെ പ്രചുര പ്രചാരകനും, അമൃത സ്മരണകളിലൂടെ കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തിലെ തനതായ സാമൂഹ്യ പശ്ചാത്തലം അടയാളപ്പെടുത്തിയ എഴുത്തുകാരനുമായ എം.കെ. പണിക്കോട്ടിയുടെ സ്മരണാർഥം 'തുടി കടത്തനാട്' ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് പപ്പൻ കാവിൽ അർഹനായി.
പപ്പൻ കാവിൽ വടക്കൻപാട്ട് രംഗത്ത് പ്രചാരകൻ എന്ന നിലയിൽ പരിപാടി അവതരിപ്പിക്കുന്നതിനും ക്ലാസെടുക്കുന്നതിനും വാമൊഴിയായി പാടി പ്രചരിപ്പിക്കുന്നതിനും മഹത്തായ സംഭാവനകൾ ചെയ്തിട്ടുണ്ട്. കേരള ഫോക് ലോർ അക്കാദമി 2018ലെ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
10,001 രൂപയും പ്രശസ്തിപത്രവും മെമെൻന്റോയും അടങ്ങിയതാണ് പുരസ്കാരം. ടി. രാജൻ ചെയർമാനായ ജൂറിയാണ് അവാർഡ് നിർണയിച്ചത്. എം.കെ. പണിക്കോട്ടിയുടെ "ശിവപുരം കോട്ട" നാടകം അരങ്ങേറുന്ന വേദിയിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

