Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2023 3:48 AM GMT Updated On
date_range 13 April 2023 3:56 AM GMTലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത് വാർത്തയാകുകയുമാണ് കേരളത്തിെൻറ ഒരു ദുരന്തമെന്ന് എൻ.എസ്. മാധവൻ
text_fieldsbookmark_border
camera_alt
എൻ.എസ്. മാധവൻ, കഴിഞ്ഞ ദിവസം വിവാഹിതരായ ബാലമുരളിയും അനുപമയും, ഇൻസൈറ്റിൽ ഡി.കെ. മുരളി എം.എൽ.എ
ലളിതമായി വിവാഹം നടന്നു എന്ന് പോസ്റ്റിടുകയും അത് വാർത്തയാകുകയുമാണ് കേരളത്തിന്റെ ഒരു ദുരന്തമെന്ന് സാഹിത്യകാരൻ എൻ.എസ്. മാധവൻ. സി.പി.എം നേതാവും വാമനപുരം എം.എൽ.എയുമായ ഡി.കെ. മുരളിയുടെയും ആർ. മായയുടെയും മകൻ ബാലമുരളിയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഇതെകുറിച്ച് എം.എൽ.എ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:
ബഹുമാന്യരേ, പ്രിയരേ,
ഞങ്ങളുടെ കുട്ടികൾ ബാലമുരളിയും അനുപമയും വിവാഹിതരായി. മുൻപ് സൂചിപ്പിച്ചതുപോലെ ഇരുവരുടെയും കുടുംബാംഗങ്ങൾ ഒത്തുകൂടിയ സദസ്സിൽവച്ച് ലളിതമായി വിവാഹം നടന്നു. ഈ സന്ദർഭത്തിൽ ഞങ്ങളുടെ തീരുമാനത്തെ പിന്തുണച്ച് സ്നേഹം പകർന്നവർക്കും, നവമാധ്യമങ്ങൾ വഴിയും നേരിട്ടും മനസ്സുകൊണ്ടും ആശീർവാദവും ആശംസകളും നേർന്നവർക്കും, എല്ലാവർക്കും മനസ്സുനിറഞ്ഞ നന്ദി രേഖപെടുത്തുന്നു.
ഡി.കെ. മുരളി. എം. എൽ. എ, ആർ. മായ.
ഈ കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഈ ലളിത വിവാഹം വാർത്തയായിരുന്നു. ഇൗ പ്രവണതക്കെതിരെയാണ് സാമൂഹിക വിമർശകൻ കൂടിയായ എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തതത്.
Next Story