ജയിലില്‍ നിരാഹാര സമരത്തിനൊരുങ്ങി മാവോയിസ്റ്റ് രൂപേഷ്; ‘നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കണം’
text_fieldsകോഴിക്കോട്: മാവോയിസ്റ്റ് നേതാവ് രൂപേഷ് തന്റെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി തേടി നിരാഹാരസമരത്തിനൊരുങ്ങുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണിപ്പോൾ രൂപേഷുള്ളത്.
നിലവിലെ സാഹചര്യത്തിൽ മാര്‍ച്ച് രണ്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനം. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ആര്‍.ഇ.സി വിദ്യാര്‍ഥി രാജന്റെ രക്തസാക്ഷിദിനമായതിനാലാണ് മാര്‍ച്ച് രണ്ട് എന്ന തീയതി തെരഞ്ഞെടുത്തതെന്ന് രൂപേഷിന്റെ ഭാര്യ പി.എ ഷൈന പറഞ്ഞു.
‘ബന്ധിതരുടെ ഓര്‍മകുറിപ്പുകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ രൂപേഷ് ജയില്‍ അധികൃതരുടെ അനുമതി തേടിയിരുന്നു. എന്നാല്‍ നോവലില്‍ യു.എ.പി.എ, ജയില്‍ എന്നിവയെ സംബന്ധിച്ചുള്ള പരാമര്‍ശം ഉള്ളതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് അധികൃതരുടെ നിലപാട്.
നോവലില്‍ ഇത്തരം പരാമര്‍ശങ്ങളില്ലെന്നും രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥകള്‍ക്കെതിരായ വിമര്‍ശനമാണെന്നും ഷൈന പറഞ്ഞു. നോവലിന്റെ കൈയെഴുത്ത് പ്രതി ചില എഴുത്തുകാര്‍ക്ക് കൈമാറിയിരിക്കയാണ്.
2013 ല്‍ ഒളിവിലിരിക്കെ രൂപേഷ് എഴുതിയ ആദ്യത്തെ നോവലായ ‘വസന്തത്തിന്റെ പൂമരങ്ങള്‍’ ഏറെ ചര്‍ച്ചയായിരുന്നു. 2015 മെയ് നാലിന് കോയമ്പത്തൂരില്‍ വെച്ച് ഷൈനക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പം രൂപേഷും അറസ്റ്റിലായത്. രൂപേഷിനെതിരെ 43 കേസുകളാണ് ഉള്ളത്. രൂപേഷ് ഒഴികെയുള്ളവരെയെല്ലാം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

