Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക്

text_fields
bookmark_border
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക്
cancel
camera_alt

പ്രതീകാത്മക ചിത്രം

രണ്ട് നഗരങ്ങൾ:

ഒന്ന് പ്രേമഭാജനത്തെ നഷ്ടപ്പെട്ടത്

മറ്റേത് സഫലമാകാത്ത ആഗ്രഹങ്ങൾക്ക് കത്തുകൾ എഴുതുന്നു.

യാത്ര ഒരു ആത്മപരിശോധനയാകുമെങ്കിൽ,

അത് ഈ യാത്രയാകട്ടെ;

ഞാൻ എന്നെത്തന്നെ കണ്ടെത്തുന്ന,

വീണ്ടും വീണ്ടും കണ്ടെത്തുന്ന യാത്ര

സ്ലീപ്പർ കോച്ചിൽ,

സീറ്റിനടിയിലേക്ക് ഞാൻ എന്റെ ബാഗുകൾ തള്ളിയിട്ടു.

ഇല്ല, അയാൾ മറുവാതിലിലൂടെ വരുന്നില്ല.

അയാൾ വരുന്നത് നിർത്തിയിരിക്കുന്നു.

പകരം, കുറെ മനുഷ്യരൂപങ്ങൾ ഒഴുകിയെത്തി.

അവൾ എനിക്ക് നേരെ എതിർവശത്തിരിക്കുന്നു,

ഒരു നോട്ട്പാഡിൽ എന്തോ കുറിക്കുന്നു.

മറന്നുപോയ ഒരു വരി;

കൈവിട്ടുപോകുന്ന സ്വപ്നങ്ങളുടെ തങ്ങി നിൽക്കുന്ന ഗന്ധം

ആരാണവൾ?

ഒറ്റയാൾ,

ജോലിസ്ഥലത്തേക്ക് പോകുന്നവൾ...

അതോ വെറുതെ, മറ്റൊന്നും

ചെയ്യാനില്ലാതെ...

ഒരുപക്ഷേ, ഒരു എഴുത്തുകാരിയാവുമോ?

എഴുതുന്നവരെയെല്ലാം എഴുത്തുകാരെന്ന് വിളിക്കാമോ?

'ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് പറയുന്നവരെയെല്ലാം

പ്രണയിതാവ് എന്ന് വിളിക്കുമോ?

ജനലിലൂടെ

കടന്നുപോകുന്ന മരങ്ങൾ -

എവിടെയോ എന്തോ വെച്ചു മറന്നത് ഓർത്തെടുക്കാൻ ശ്രമിക്കുന്നതുപോലെ.

ചെങ്ങന്നൂർ, കായംകുളം, കൊല്ലം —

പഴയ സ്നഹിതരെപ്പോലെ.

വർക്കലയിലെ പാറക്കെട്ടുകൾക്കും കടലിനും ഇടയിലുള്ള എവിടെയോ വെച്ച് അവൾ മനസ്സിലാക്കി—

മുറുകെപ്പിടിക്കാൻ പഠിച്ചത് കോട്ടയത്തുവെച്ചാണ്;

വിട്ടു കളയാൻ

പഠിക്കുന്നത് തിരുവനന്തപുരത്ത്;

ഇവയ്ക്കിടയിൽ

ഒറ്റയ്ക്ക് എത്തിച്ചേരുവാനും.

അനൗൺസ്‌മെന്റ് മുഴങ്ങുന്നു.

ലക്ഷ്യം അടുത്തിരിക്കുന്നു.

അവൾ ഒരു പേജ് കീറിയെടുത്ത് മടക്കി സീറ്റിൽ വെച്ചു.

ഞാനത് തുറന്നുനോക്കിയില്ല.

ചില കത്തുകൾ വായിക്കാനുള്ളതല്ല;

സാക്ഷ്യം വഹിക്കാനുള്ളതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - malayalam poem about train travel
Next Story