തിടമ്പ്
text_fieldsരാവാണ്.
ജനനിബിഡം.
കത്തിച്ച പന്തങ്ങൾ.
ആർപ്പുവിളികൾ.
ആസുരവാദ്യം പെരുക്കുന്നു.
മസ്കത്തിൽ ചങ്ങലക്കിട്ട
ഭ്രാന്തിന്റെ വറുതിയിലേക്ക്
മേളത്തിന്റെ ആട്ടും തുപ്പും.
ഭ്രാന്തചിത്തം കാട്ടാറിൽ
കണ്ണാടി നോക്കുന്നു,
കല്ലേറുകൊണ്ടോളങ്ങളാൽ
ആറു പിടയുന്നു.
ജലദർപ്പണം പൊട്ടി
പ്രതിബിംബത്തിൽ
ഉന്മാദത്തിന്റെ അവ്യക്തത.
ഒരു ചിന്നം വിളി,
ഭ്രാന്തിന്റെ നാതികാലം.
അമർന്നെരിഞ്ഞു പോകുന്ന
ജീവന്റെ നേർത്ത
കിരുകിരാ ശബ്ദം.
ദൈന്യതയുടെ സെമിത്തേരിയിൽനിന്ന്
ഭ്രാന്തിന്റെ പ്രേതത്തെ
തുറന്നുവിടുന്ന
മരണമണിയുമായി അമ്പലപ്പറമ്പിൽ
കടല കൊറിക്കുന്ന ആവർത്തനങ്ങൾ,
ആലോചനത്തെറ്റിന്റെ
ആചാരത്തുടർച്ചകൾ...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.