Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2023 3:28 PM GMT Updated On
date_range 27 Sep 2023 3:29 PM GMTമലയാള സാഹിതി പുരസ്കാരം അമീർ കണ്ടലിന്
text_fieldsbookmark_border
തിരുവനന്തപുരം: ഫ്രീഡം ഫിഫ്റ്റിയുടെ മികച്ച കഥാസമാഹാരത്തിനുള്ള മലയാള സാഹിതി അക്ബർ കക്കട്ടിൽ പുരസ്കാരം അമീർ കണ്ടലിന്‍റെ നിലാവ് പുതച്ച സിംഫണിക്ക്. അധ്യാപക കൃതികൾക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് മലപ്പുറം കരുവാരകുണ്ട് ഗവ.ഹയർ സെക്കൻററി സ്കൂൾ അധ്യാപകനും എഴുത്തുകാരനുമായ അമീർ കണ്ടലിന്‍റെ കൃതി തെരഞ്ഞെടുക്കപ്പെട്ടത്.
ഗാന്ധിജയന്തി ദിനത്തിൽ നാല് മണിക്ക് തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഫോറം ചെയർമാൻ റസൽ സബർമതിയും വൈസ് ,ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു. അമീർ കണ്ടൽ തിരുവനന്തപുരം കണിയാപുരം സ്വദേശിയാണ്.
Next Story