Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightമാവോവാദി ബന്ധം: കോബഡ്​...

മാവോവാദി ബന്ധം: കോബഡ്​ ഗാന്ധിയുടെ ആത്​മകഥ വിവർത്തനത്തിനുള്ള പുരസ്കാരം മഹാരാഷ്ട്ര പിൻവലിച്ചു

text_fields
bookmark_border
Kobad Gandhi, Fractured Freedom
cancel

മുംബൈ: മാവോവാദി ബന്ധത്തിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന കോബഡ്​ ഗാന്ധിയുടെ ആത്മകഥയുടെ മറാത്തി വിവർത്തിനുള്ള യശ്വന്ത്​റാവു ചവാൻ സാഹിത്യ പുരസ്കാരം മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചു. 'ഫ്രാക്​ച്വേഡ്​ ഫ്രീഡം: എ പ്രസൺ മെമോയിർ' എന്ന കൃതിയുടെ മറാത്തി വിവർത്തക​ അനഘ ലെലെക്ക്​ കഴിഞ്ഞ ആറിനാണ്​ മറാത്തി ഭാഷ വകുപ്പ്​ പുരസ്കാരം പ്രഖ്യാപിച്ചത്​. ഒരു ലക്ഷം രൂപ അടങ്ങുന്നതാണ്​ പുരസ്കാരം.

കോബഡ്​ ഗാന്ധിയുടെ മാവോവാദി ബന്ധം ചൂണ്ടിക്കാട്ടി വിർശനം ഉയർന്നതോടെ പുരസ്കാരം പിൻവലിച്ച്​ സർക്കാർ പ്രമേയമിറക്കുകയായിരുന്നു. അവർഡ്​ നിർണയ കമ്മറ്റിയെ പിരിച്ചുവിടുകയും ചെയ്തു.

ഡൽഹിയിൽ അർബുദ ചികിത്​സക്കിടെ 2009ലാണ്​ കോബഡ്​ ഗാന്ധി അറസ്​റ്റിലായത്​. 2019ൽ ജാമ്യം ലഭിച്ചു. പാർട്ടി കേന്ദ്ര കമ്മിറ്റി, പോളിറ്റ്​ ബ്യൂറോ അംഗമായിരുന്നു കോബഡ്​ ഗാന്ധിയെന്നാണ്​ സി.പി.ഐ മാവോയിസ്റ്റ്​ അവകാശപ്പെട്ടത്​.

തന്റെ ആത്​മകഥയിൽ മാവോവാദ പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞ്​ ആത്​മീയതയോട്​ അടുക്കുന്നുവെന്ന്​ ആരോപിച്ച്​ പിന്നീട്​ സി.പി.ഐ മാവോയിസ്റ്റ്​ കോബഡ്​ ഗാന്ധിയെ പുറത്തക്കി പത്രകുറിപ്പിറക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:autobiographyKobad GandhiFractured Freedom: Jail Memories and Thoughts
News Summary - Maharashtra Govt has withdrawn the award for the translation of Kobad Gandhi's autobiography
Next Story