മടവൂർ രാധാകൃഷ്ണന് ബാലസാഹിത്യ അക്കാദമി അവാർഡ്
text_fieldsതിരുവനന്തപുരം: 2020 ലെ ബാലസാഹിത്യ അക്കാദമി അവാർഡിന് (കവിതാവിഭാഗം) മടവൂർ രാധാകൃഷ്ണൻ അർഹനായി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പൊൻവട്ടം എന്ന ബാലകവിതാസമാഹാരത്തിനാണ് അവാർഡ്. 2019 ലെ സാംബശിവൻ മുത്താന സ്മാരക കവിതാഅവാർഡും പൊൻവട്ടം നേടിയിരുന്നു. മേയ് 15ന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ കഥാകാരൻ െെവശാഖൻ അവാർഡ് സമ്മാനിക്കും.
മുത്തുകൾ, പനിനീർപ്പൂക്കൾ, മയിൽപ്പീലി, പുലരി, മിന്നാമിന്നി, കുഞ്ഞിക്കിളി, പൊൻവട്ടം തുടങ്ങി നിരവധി ബാലസാഹിത്യകൃതികളുടെയും ഉയരം എന്ന സാമൂഹിക കവിതാസമാഹാരത്തിെൻറയും കർത്താവാണ് മടവൂർ രാധാകൃഷ്ണൻ. കോഴിക്കോട് മാധ്യമത്തിൽ സീനിയർ പ്രൂഫ് റീഡറാണ്. ഭാര്യ: ജയലക്ഷ്മി. മക്കൾ: അനശ്വര കൃഷ്ണ , അക്ഷയ കൃഷ്ണ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

