Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനേരത്തെ വരാൻ...

നേരത്തെ വരാൻ സാധിച്ചിരുന്നെങ്കിൽ ​'പ്രവാസം' നോവലിൽ സൗദിയും ഇടം പിടിച്ചേനെ -എം. മുകുന്ദൻ

text_fields
bookmark_border
നേരത്തെ വരാൻ സാധിച്ചിരുന്നെങ്കിൽ ​പ്രവാസം നോവലിൽ സൗദിയും ഇടം പിടിച്ചേനെ -എം. മുകുന്ദൻ
cancel
camera_alt

എം. മുകുന്ദൻ ദമ്മാമിൽ

ദമ്മാം: സൗദിയിൽ നേരത്തെ വരാൻ സാധിച്ചിരുന്നെങ്കിൽ ത​െൻറ ​'പ്രവാസം' നോവലിൽ ഈ ഭൂമികയും ഇടം പിടിക്കുമായിരുന്നെന്ന്​ പ്രശസ്​ത എഴുത്തുകാരൻ എം. മുകുന്ദൻ. സൗദി മലയാളി സമാജത്തി​െൻറ പ്രവാസ മുദ്ര പുരസ്​കാരം ഏറ്റുവാങ്ങാൻ ദമ്മാമിലെത്തിയ അ​ദ്ദേഹം 'ഗൾഫ്​ മാധ്യമ'ത്തോട്​ സംസാരിക്കുകയായിരുന്നു.

നാടുവിട്ടവ​െൻറ ജീവിതവും സ്വപ്​നങ്ങളും വേദനകളും നിറഞ്ഞ '​പ്രവാസം' നോവൽ ബർമയിൽ തുടങ്ങി, കൊളംബും അമേരിക്കയും ഫ്രാൻസും കടന്ന്​ ബഹ്​റൈനിൽ അവസാനിക്കുകയാണ്​. സൗദിയിൽ നേരത്തെ വരാൻ കഴിയുകയും ഇവിടുത്തെ പ്രവാസ അനുഭവങ്ങളെ കാണാൻ സാധിക്കുകയും ചെയ്​തിരുന്നെങ്കിൽ നോവൽ സൗദിയിലേക്കും എത്തുമായിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിൽ ആദ്യമായാണ്​ വരുന്നത്​. വരാൻ ഏറെ ആഗ്രഹിച്ചിരുന്നതാണ്​. പക്ഷെ വഴിയൊരുങ്ങിയത്​ ഇപ്പോഴാണ്​. സൗദിയുടെ വലിയ മാറ്റത്തി​െൻറ നടുവിലെത്താൻ കഴിഞ്ഞത്​ ഏറെ സന്തോഷമായി കാണുന്നതായും അദ്ദേഹം പറഞ്ഞു. പ്രവാസമൊഴിച്ചു നിർത്തി മലയാളികളുടെ ജീവിതം പറയാനാകില്ല. ലോകത്തെവിടെ ചെന്നാലും മലയാളികൾ കാണും. മലയാളികളുടെ നാടെവിടെയെന്ന്​ ചോദിച്ചാൽ കേരളമെന്ന് ​മാത്രം പറയാൻ കഴിയാത്ത രീതിയിൽ അവർ ലോകത്തി​െൻറ വിവിധയിടങ്ങളിലേക്ക്​ ചേക്കേറുകയും അവിടങ്ങളിലൊക്കെ സ്വന്തമായ അസ്​ഥിത്വം രൂപപ്പെടുത്തുകയും ചെയ്​തതായി അദ്ദേഹം പറഞ്ഞു.

1961-ൽ ആദ്യ കഥ പ്രസിദ്ധീകരിച്ച എം. മുകുന്ദൻ എഴുത്തി​െൻറ 60​ വർഷങ്ങൾ ആഘോഷിക്കുകയാണ്​. അതൊരു വലിയ കാലയളവാണ്​. എഴുത്തുവഴികളിൽ രൂപപ്പെട്ട മാറ്റങ്ങൾ തന്നെ എന്നെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. താൻ എഴുതിത്തുടങ്ങു​േമ്പാൾ പുസ്​തകങ്ങൾ മാത്രമായിരുന്നു മാധ്യമങ്ങൾ. ടിവിയില്ല. റേഡിയോകൾ പോലും ആളുകളുടെ ജീവിതത്തിലേക്ക്​ കടന്നുവന്നിട്ടില്ല. അതുകൊണ്ട്​ തന്നെ അന്ന്​ ആളുകൾ പുസ്​തകങ്ങൾക്ക്​ വേണ്ടി കാത്തുനിന്നു. ഇന്ന്​ പുസ്​തകങ്ങൾ വായനക്കാരനെ കാത്തുനിൽക്കുയാണന്നും അദ്ദേഹം പറഞ്ഞു.

2024-ൽ ത​െൻറ ഏറെ വായിക്കപ്പെട്ട മയ്യഴിപുഴയുടെ തീരങ്ങളിൽ എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ട്​ 50 വർഷം പിന്നിടുകയാണ്​. മലയാളത്തിൽ ഏറെ വായിക്കപ്പെട്ട ഈ പുസ്​തകത്തെക്കുറിച്ച്​ മലയാള സാഹിത്യലോകം ചർച്ച ചെയ്യുകയാണ്​. അതുമൊരു വലിയ അനുഭമാണ്​. എഴുത്തി​െൻറ അരനൂറ്റാണ്ട്​ കടന്നുപോയിട്ടും അത്​ ഇന്നും ആഘോഷിക്കപ്പെടുന്നു എന്നത്​ ഏറ്റവും വലിയ സൗഭാഗ്യമാണ്​. കാല​ത്തെ അതിജയിക്കുന്ന എഴുത്താണ്​ ഏറ്റവും വലുത്​. മുകുന്ദൻ പറഞ്ഞു. അടുത്ത ദിവസം സൗദിയിലെ എഴുത്തുകാർക്ക്​ വേണ്ടി മലയാളി സമാജം ഒരുക്കുന്ന സാഹിത്യക്യാമ്പിൽ മലയാളത്തി​െൻറ മാറുന്ന എഴുത്തുവഴികൾ എന്ന വിഷയത്തിലും അദ്ദേഹം സംസാരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M mukundan
News Summary - M mukundan visiting saudi arabia
Next Story