Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലവ് ജിഹാദ് പ്രയോഗം സൃഷ്ടിച്ചത് വി.എസ് അച്യുതാനനന്ദനാണ്, ബി.ജെ.പിയല്ല; സുധാംശു ചതുർവേദി

text_fields
bookmark_border
സുദിപ്തോ സെൻ രചിച്ച പുസ്തകം ‘ദി അൺടോൾഡ് കേരള സ്റ്റോറി’യുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാംശു
ലവ് ജിഹാദ് പ്രയോഗം സൃഷ്ടിച്ചത് വി.എസ് അച്യുതാനനന്ദനാണ്, ബി.ജെ.പിയല്ല; സുധാംശു ചതുർവേദി
cancel

ന്യൂഡൽഹി: ലവ് ജിഹാദ് പ്രയോഗം കൊണ്ടുവന്നത് മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണെന്ന് ബി.ജെ.പി എം.പി സുധാംശു ത്രിവേദി. ലവ് ജിഹാദ് പ്രയോഗം ബി.ജെ.പി സൃഷ്ടിച്ചതാണെന്നത് ദുഷ്പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇൻറർനാഷനൽ സെൻററിൽ സുദിപ്തോ സെൻ രചിച്ച പുസ്തകമായ ‘ദി അൺടോൾഡ് കേരള സ്റ്റോറി’യുടെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുധാംശു ത്രിവേദി. ഏറെ വിവാദമായ ‘കേരള സ്റ്റോറി’ സിനിമയുടെ കഥ ആസ്പദമാക്കിയാണ് ഇതിന്‍റെ സംവിധായകൻ കൂടിയായ സുദിപ്തോ സെൻ പുസ്തകം രിചിച്ചത്.

ലവ് ജിഹാദ് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം നടക്കണം. ഇതേക്കുറിച്ച് കുട്ടികളിൽ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. 1995ൽ ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതപരിവർത്തനം ചെയ്യാൻ പോപുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. രണ്ടുവർഷം മുമ്പ് ഹമാസിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി കേരളത്തിൽ റാലി നടത്തിയെന്നും ത്രിവേദി പറഞ്ഞു.

മതേതരത്വത്തിന്റെ പേരിൽ ചിലർ മതനിരപേക്ഷതയാണ് പറയുന്നത്. ഇന്ത്യക്ക് ഒരിക്കലും മതനിരപേക്ഷമാകാൻ കഴിയില്ല. അശോക സ്തംഭത്തിലുള്ളത് ഹിന്ദു ചിഹ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Love Jihad phrase was created by VS Achuthanandan, not BJP; Sudhanshu Chaturvedi
Next Story