Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightലൂയിസ്​ ഗ്ലക്ക്:...

ലൂയിസ്​ ഗ്ലക്ക്: കാവ്യലോകത്തെ തെളിജലം

text_fields
bookmark_border
ലൂയിസ്​ ഗ്ലക്ക്: കാവ്യലോകത്തെ തെളിജലം
cancel
camera_altലൂയിസ്​ ഗ്ലക്ക്​  Photo courtesy: pw.org

സ്​റ്റോക്​ഹോം: 'തെളിനീരു പോൽ സുവ്യക്തം, ഒപ്പം വിട്ടുവീഴ്​ചയില്ലാത്തതും' എന്നാണ്​ ലൂയിസ്​ ഗ്ലക്ക്​ എന്ന അമേരിക്കൻ കാവ്യവിസ്​മയ​ത്തിന്​ ​പരമോന്നത സാഹിത്യ പുരസ്​കാരം സമ്മാനിച്ചപ്പോൾ നൊബേൽ പുരസ്​കാര സമിതി അവരുടെ കൃതികളെ വിശേഷിപ്പിച്ചത്​. ശാസ്​ത്ര നൊബേലുകളിൽ എന്നും ആധിപത്യം പുലർത്താറുള്ള അമേരിക്കയിലേക്ക്​ ബോബ്​ ഡിലനു ​ശേഷം (2016) സാഹിത്യ നൊബേൽ തിരിച്ചെത്തിയിരിക്കുന്നു.

'തീക്ഷ്​ണചാരുതയാർന്നതും പതർച്ചയില്ലാത്തതുമായ കാവ്യാത്മക ശബ്​ദത്താൽ വ്യക്തിയുടെ അസ്​ഥിത്വത്തെ സാർവലൗകികമായി അടയാളപ്പെടുത്തിയ' ലൂയിസ്​ ഗ്ലക്കിനാണ്​ ഇത്തവണത്തെ സാഹിത്യ നൊബേൽ എന്ന്​, സ്വീഡിഷ്​ അക്കാദമി സ്​ഥിരം സെക്രട്ടറി മാറ്റ്​സ്​ മാം പ്രഖ്യാപിച്ചപ്പോൾ അത്​ അർഹതക്കുള്ള അംഗീകാരമായി. കുടുംബബന്ധങ്ങളിലെ ആധിയും വ്യഥയും വേർതിരിച്ചെഴുതിയും കുട്ടിക്കാല ഓർമകൾക്ക്​ നിറമേകിയും വികസിക്കാറുള്ള ഗ്ലക്കി​െൻറ കവിതകൾക്ക്​ മിത്തുകളും വിഷയങ്ങളായിരുന്നു.

ഇത്തവണത്തെ ​​നൊബേൽ പുരസ്​കാര ജേതാക്കളിലെ നാലാമത്തെ വനിതയാണ്​ ഇവർ. കഴിഞ്ഞ രണ്ടു തവണയായി വിവാദത്തിൽപെട്ടുപോയ സാഹിത്യ നൊബേൽ പ്രഖ്യാപനം അതുകൊണ്ടുതന്നെ ലോകം ഏറെ ആകാംക്ഷയോടെയാണ്​ കാത്തിരുന്നത്​. ഓസ്​ട്രിയക്കാരനായ പീറ്റർ ഹാൻഡ്​കെ ആയിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്​. ബോസ്​നിയയിൽ സെർബുകൾ നടത്തിയ കൂട്ടക്കുരുതിയെ ന്യായീകരിക്കാൻ ശ്രമിച്ചതിനും സെർബിയൻ യുദ്ധക്കുറ്റവാളി സ്ലൊബോദൻ മിലോസേവിച്ചി​െൻറ മരണാനന്തര ചടങ്ങിൽ പ​ങ്കെടുത്തതിനും പീറ്റർ ഹാൻഡ്​കെക്കെതിരെ നിരവധി രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. പോളിഷ്​ എഴുത്തുകാരി ഓൾഗ ​ടൊകാർസുവിനെ ജേതാവായി പ്രഖ്യാപിച്ച 2018ലെ പുരസ്​കാരം, അവാർഡ്​ സമിതിയിലെ അംഗത്തി​െൻറ ഭർത്താവ്​ ലൈംഗിക കേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ നീട്ടിവെക്കുകയുണ്ടായി.

നോവലിസ്​റ്റുകളും നാടകകൃത്തുക്കളും കവികളും വാഴുന്ന സാഹിത്യ നൊബേലിന്​ ഗായകനും പാ​ട്ടെഴുത്തുകാരനുമായ ബോബ്​ ഡിലനെ തെരഞ്ഞെടുത്ത വേളയിൽ, 'ജനപ്രിയ സംഗീതജ്ഞന്'​ പുരസ്​കാരം നൽകിയെന്ന വിമർശനത്തിന്​ സ്വീഡിഷ്​ അക്കാദമി പഴി കേൾക്കേണ്ടിവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nobel PrizeLouise Gluck
Next Story