രാം തങ്കത്തിന് യുവസാഹിത്യ പുരസ്ക്കാരം
text_fieldsനാഗർകോവിൽ: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇക്കൊല്ലത്തെ യുവസാഹിത്യ പുരസ്ക്കാരം നാഗർകോവിൽ വടശ്ശേരി സ്വദേശി രാം തങ്കത്തിന്റെ ചെറുകഥ സമാഹാരമായ ‘തിരുകാർത്തിയൽ’ന് ലഭിച്ചു. 35ന് താഴെ പ്രായമുള്ള സാഹിത്യകാരൻമാരുടെ രചനകളാണ് യുവ പുരസ്കാറിന് പരിഗണിക്കുക. 50000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്.
തമിഴ് വിഭാഗത്തിലാണ് തിരുകാർത്തിയൽ തെരഞ്ഞെടുത്തത്. 2017ൽ പ്രസിദ്ധീകരിച്ച തിരുകാർത്തിയൽ ചെറുകഥ സമാഹാരത്തിന് അശോകമിത്രൻ പുരസ്ക്കാരം, സുജാത അവാർഡ്, വട ചെന്നൈ തമിഴ് സാഹിത്യ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ ഹോസ്റ്റൽ ജീവിതത്തെയും ബാലവേലയെയും ആസ്പദമാക്കിയാണ് തിരുകാർത്തിയൽ എന്ന ചെറുകഥ സമാഹാരം രചിച്ചിട്ടുള്ളത്.

