Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംബാനിയെ വിറപ്പിച്ച കഥയുമായി ‘ലൈഫ് ഇൻ സ്ട്രഗിൾ’

text_fields
bookmark_border
അംബാനിയെ വിറപ്പിച്ച കഥയുമായി ‘ലൈഫ് ഇൻ സ്ട്രഗിൾ’
cancel

കോട്ടയം: ഇന്ത്യൻ വ്യവസായ ലോകത്തെ അതികായനും റിലയൻസ് സ്ഥാപകനുമായ ധീരുഭായ് അംബാനിയെ വിറപ്പിച്ച മലയാളിയുടെ കഥ അധികമാർക്കും പരിചിതമല്ല. അര നൂറ്റാണ്ടോളം മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു മുമ്പായിരുന്നു സംഭവം.

ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ പാവപ്പെട്ടവർക്ക് പൊതുവിതരണ ശൃംഖലയിലൂടെ കുറഞ്ഞ വിലയിൽ തുണിത്തരങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയ കാലം. ദേശീയതലത്തിലുള്ള സഹകരണ സംഘത്തിനായിരുന്നു തുണി വിതരണത്തിന്‍റെ ചുമതല. അഭിഭാഷകനും ട്രേഡ് യൂണിയൻ നേതാവുമായ തമ്പാൻ തോമസ് ഈ സഹകരണ സംഘത്തിന്‍റെ ഡയറക്ടർ ആയിരുന്നു. മുംബൈയിലെത്തിയ തമ്പാൻ തോമസിനെ ധീരുഭായ് സമീപിച്ചു. തുണിത്തരങ്ങൾ മുഴുവൻ തന്‍റെ കമ്പനിയിൽനിന്ന് വാങ്ങുന്ന ‘ഡീൽ’ ആയിരുന്നു ലക്ഷ്യം.

തികഞ്ഞ സോഷ്യലിസ്റ്റായ തമ്പാൻ തോമസ് വഴങ്ങിയില്ല. അംബാനിയുടെ കുത്തക കരാർ സ്വപ്നവും പൊലിഞ്ഞു. കാലം കടന്നുപോയി. അടിയന്തരാവസ്ഥയിൽ തമ്പാൻ തോമസ് ജയിലിലായി. 18 മാസം നീണ്ട തടവിനു ശേഷം തമ്പാൻ തോമസ് പുറത്തിറങ്ങുമ്പോഴേക്കും തുണിത്തര വിതരണത്തിന്‍റെ കുത്തക അംബാനിയുടെ കമ്പനി സ്വന്തമാക്കി കഴിഞ്ഞിരുന്നു. ഏഴു പതിറ്റാണ്ട് കടക്കുന്ന നിസ്വാർഥമായ തൊഴിലാളി യൂണിയൻ പ്രവർത്തനവും രാഷ്ട്രീയവും ജീവിതവും വരച്ചിട്ട് രാജ്യത്തെ തലമുതിർന്ന ട്രേഡ് യൂനിയനിസ്റ്റും നിയമജ്ഞനുമായ തമ്പാൻ തോമസ് എഴുതിയ ആത്മകഥ ‘A life in struggle’ വായനക്കാരിലേക്ക് എത്തുകയാണ്. അപ്പോളോ ടയേഴ്സിലേതടക്കം ചരിത്രത്തിൽ ഇടം നേടിയ ഒട്ടേറെ തൊഴിലാളി പോരാട്ടങ്ങൾ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നുണ്ട്.

രാജ്യത്തെ മാധ്യമപ്രവർത്തകരാകെ കടപ്പെട്ടിരിക്കുന്ന മജീതിയ വേജ്ബോർഡ് കേസിൽ സുപ്രീംകോടതിയിൽ നടത്തിയ പോരാട്ടവും പുസ്തകം പ്രതിപാദിക്കുന്നുണ്ട്. കാർനെ ബുക്സ് ആണ് പ്രസാധകർ. ശനിയാഴ്ച 2.30ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിനു സമീപം സഹോദര സൗധത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രമുഖ നിയമജ്ഞൻ നിംഗപ്പ ദേവരാവർക്ക് നൽകി പുസ്തകം പ്രകാശനം ചെയ്യും. എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ സിറിയക് തോമസ് അധ്യക്ഷത വഹിക്കും. ജസ്റ്റീസ് ബാബു പി. മാത്യു മുഖ്യപ്രഭാഷണം നടത്തും. ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. സോണിയ ജോർജ്, അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, കായിക്കര ബാബു തുടങ്ങിയവർ സംസാരിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Life in Struggle’ with the story that shook Ambani
Next Story