Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightലെബ്ലാൻകും ആർസൻ...

ലെബ്ലാൻകും ആർസൻ ലുപിനും നൂറ്റാണ്ടിന്​ ശേഷം പുനർജനിക്കുന്നു, നെറ്റ്​ഫ്ലിക്​സിലൂടെ

text_fields
bookmark_border
ലെബ്ലാൻകും ആർസൻ ലുപിനും നൂറ്റാണ്ടിന്​ ശേഷം പുനർജനിക്കുന്നു, നെറ്റ്​ഫ്ലിക്​സിലൂടെ
cancel

ടെലിവിഷനും സിനിമയുമൊക്കെ വായനയുടെയും പുസ്​തകത്തി​െൻറയും ശത്രുക്കളായാണല്ലോ പരിഗണിക്കപ്പെടുന്നത്​. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഉണ്ടായ സ്​ട്രീമിങ്​ പ്ലാറ്റ്​ഫോമുകളുടെ തരംഗം വായനയുടെ ശേഷിക്കുന്ന സമയത്തെയും അപഹരിച്ചതായി വിലയിരുത്തപ്പെട്ടു. എന്നാൽ, 'ലുപിൻ' എന്ന നെറ്റ്​ഫ്ലിക്​സി​െൻറ ഇൗ വർഷത്തെ ഏറ്റവും വലിയ ഹിറ്റ്​ സീരീസ് ലോക്​ഡൗണി​െൻറ ആലസ്യത്തിൽ നിന്ന്​​ പുസ്​തക വിപണിയെ അടിച്ചെഴുന്നേൽപ്പിച്ചിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ്​ വരുന്നത്​.

ജനുവരിയിൽ റിലീസ്​ ചെയ്​ത ഫ്രഞ്ച്​ ത്രില്ലർ സീരീസായ ലുപിൻ ആ മാസം തന്നെ 70 ദശലക്ഷത്തിലേറെ വീടുകളിലാണ്​ കണ്ടത്​. നെറ്റ്​ഫ്ലിക്​സി​െൻറ ആഗോള റാങ്കിങ്ങിൽ മാസങ്ങളായി ഒന്നാം സ്​ഥാനത്തുമാണ്​. കഴിഞ്ഞ നൂറ്റാണ്ടിലെ പ്രശസ്​തനായ ഫ്രഞ്ച്​ നോവലിസ്​റ്റ്​ മൗറിസ്​ ലെബ്ലാൻകി​െൻറ ഡിറ്റക്​ടീവ്​ ത്രില്ലർ നോവൽ പരമ്പരയായ 'ആർസെൻ ലുപിനി'ൽ നിന്ന്​ പ്ര​േചാദനമുൾക്കൊണ്ടാണ്​ 'ലുപിൻ' ഒരുക്കിയിരിക്കുന്നത്​. ഫ്രഞ്ച്​ സിനിമ താരം ഒമർ സൈ ആണ്​ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്​.

ആർതർ കോനൻ ഡോയലി​െൻറ ഷെർലക്​ ഹോംസിനുള്ള ഫ്രഞ്ച്​ മറുപടിയാണ്​ യഥാർഥത്തിൽ ആർസൻ ലുപിൻ. നല്ലവനും മാന്യനുമായ കള്ളൻ. കായംകുളം കൊച്ചുണ്ണിയുടെ ഫ്രഞ്ച്​ ഭാഷ്യം. പക്ഷേ, കഥയും സാഹചര്യങ്ങളും ഒക്കെ വ്യത്യസ്​തം. 1905 ലാണ്​ മൗറിസ്​ ലെബ്ലാൻക്​ ആർസൻ ലുപിൻ എന്ന കഥാപാത്രത്തെ സ​ൃഷ്​ടിക്കുന്നത്​. ഒരു ഫ്രഞ്ച്​ മാഗസിനിൽ അദ്ദേഹം എഴുതിയിരുന്ന ചെറുകഥാസമാഹാരത്തിലാണ്​ ലുപിനി​െൻറ രംഗപ്രവേശം. 'ദ അറസ്​റ്റ്​ ഒാഫ്​ ആർസൻ ലുപിൻ' ആയിരുന്നു ആദ്യകഥ. ലുപിൻ കഥാപാത്രമാകുന്ന ആദ്യ നോവലും പിന്നീട്​ ഫ്രഞ്ച്​ സാഹിത്യത്തിൽ ഇതിഹാസമാനമുള്ള കൃതിയുമായി മാറിയ 'ആർസൻ യുപിൻ, ​െജൻറിൽമാൻ ബർഗ്ലർ' 1907 ൽ പുറത്തുവന്നു. തൊട്ടടുത്ത വർഷം 'ആർസൻ ലുപിൻ വേഴ്​സസ്​ ഹെർലക്​ ഷോംസ്​'. '09 ൽ ദ ഹോളോ നീഡിൽ. അങ്ങനെ 17 നോവലുകൾ. കൂടാതെ 39 നോവല്ലെകളിലും മൗറിസ്​ ലെബ്ലാൻക്​ ലുപിനിനെ കഥാപാത്രമാക്കി. ഇത്തരം നോവലുകളും നോവല്ലകളും 24 പുസ്​തകങ്ങളിലായി സമാഹരിച്ചിരിക്കുന്നു.

ക്ലാസിക്കൽ ഫ്രഞ്ച്​ സാഹിത്യത്തി​െൻറ ഭാഗമായിരുന്നുവെങ്കിലും ഫ്രഞ്ചിന്​ പുറത്തേക്ക്​ അത്ര പ്രശസ്​തമായിരുന്നില്ല മൗറിസ്​ ​െലബ്ലാൻകി​െൻറ രചനകൾ. ഇന്ന്​ ​നെറ്റ്​ഫ്ലിക്​സിൽ ലുപിൻ കണ്ട നല്ലൊരു ശതമാനം ​േപരും യഥാർഥ നോവൽ സീരിസിലേക്ക്​ തിരിഞ്ഞിരിക്കുന്നു. ഫ്രാൻസിൽ തന്നെയും ലെബ്ലാൻകി​െൻറ നോവലുകൾക്ക്​ പെട്ടന്ന്​ ആവശ്യക്കാരേറിയിരിക്കുന്നു. ഫ്രാൻസിൽ ലെബ്ലാൻകി​െൻറ പ്രസാധകരായ Hachette ​െൻറ പ്രസുകൾ ഇപ്പോൾ ഇ​രട്ടി ​സമയം പ്രവർത്തിക്കുകയാണ്​. ജനുവരിയിൽ തന്നെ സീരീസിൽ കാണിക്കുന്ന Arsène Lupin, Gentleman Thief ​എന്ന നോവലി​െൻറ അതേ കവറിലുള്ള പുസ്​തകം Hachette ഇറക്കിയിരുന്നു. എന്താണ്​ പ്രതീക്ഷിക്കാവുന്നത്​ എന്നതിന്​ ഉറപ്പൊന്നുമില്ലാത്തതിനാൽ 10,000 കോപ്പികൾ മാത്രമാണ്​ പ്രിൻറ്​ ചെയ്​തതെന്ന്​ Hachette ​െൻറ എം.ഡി Cécile Térouanne പറയുന്നു. പക്ഷേ, മേയ്​ മാസം ആകു​േമ്പാഴേക്കും 1,70,000 കോപ്പികൾ അടിക്കേണ്ട നിലയിൽ പ്രചാരം കുതിച്ചുയർന്നു. സീരീസ്​ കാണുന്നതിനൊപ്പം വായനയിലേക്കും അനുവാചകർ തിരിഞ്ഞുനടന്നു. ഇൗ തരംഗം ഉടൻ അവസാനിക്കുമെന്ന്​ കരുതുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ലുപിനി​െൻറ രണ്ടാം എഡിഷനിലെ അഞ്ചു ഭാഗങ്ങൾ കഴിഞ്ഞ വെള്ളിയാഴ്​ച (ജൂൺ 11) റിലീസ്​​ ചെയ്​തിരിക്കെ, പ്രത്യേകിച്ചും.

പുതിയ എപിസോഡുകളുടെ പശ്​ചാത്തലത്തിൽ ഒൗട്ട്​ ഒാഫ്​ പ്രിൻറ്​ ആയിരുന്ന 'ദ ഹോളോ നീഡിൽ' എന്ന ​നോവലും പുനപ്രസിദ്ധീകരിക്കുന്നുണ്ട്​. ലുപിൻ സീരീസിൽ കാണിക്കുന്ന അതേ കവറിൽ തന്നെയാകും പുസ്​തകം വരിക. ഫ്രാൻസിൽ മാത്രമല്ല, വിവിധ രാജ്യങ്ങളിലും ലെബ്ലാൻക്​ നോവലുകൾക്ക്​ പ്രചാരം ഉയർന്നിരിക്കുകയാണ്​. ഇതു​വരെ ഇങ്ങനെയൊരു പേരുപോലും കേട്ടിട്ടില്ലാത്തവർ ഇൻറർനെറ്റിൽ വിശദാംശങ്ങൾക്കായി പരതുന്നു. ആമസോണിൽ പുസ്​തകം ഒാർഡർ ചെയ്യുന്നു. സീരീസിൽ കാണിക്കുന്ന അതേ കവറിൽ പുസ്​തകം അടിക്കാൻ ഒരു ​െകാറിയൻ പ്രസാധകൻ കരാർ ഉറപ്പിച്ചുകഴിഞ്ഞു. ഇറ്റലി, സ്​പെയിൻ, പോളണ്ട്​, പോർച്ചുഗൽ എന്നിവിടങ്ങളിലെ പ്രസാധകരും അവസരം മുതലാക്കാൻ രംഗത്തിറങ്ങി കഴിഞ്ഞു.

ഇന്ത്യയിൽ പെൻഗ്വിൻ ക്ലാസിക്​ സീരീസിൽ ഇറക്കിയ Arsène Lupin, Gentleman-Thief ​െൻറ 2007 ൽ ഇറങ്ങിയതി​െൻറ ബാക്കിയുള്ള കോപ്പികൾ ആമസോണിൽ ചൂടപ്പം പോലെ വിറ്റ​ഴിയുകയാണ്​. സ്വാഭാവികമായും ഇതും ലെബ്ലാൻകി​െൻറ മറ്റു നോവലുകളും പെൻഗ്വിൻ പുനഃപ്രസിദ്ധീകരിച്ചേക്കും.

ലുപിൻ സീരീസിൽ കാണിക്കുന്ന സ്​ഥലങ്ങളിലേക്കും ഇപ്പോൾ ആളുകൾ പ്രവഹിക്കുകയാണ്​. കോവിഡിെൻറ പ്രഹരമേറ്റ ഫ്രഞ്ച്​ ടൂറിസം ഇൻഡസ്​ട്രിക്കും ലുപിൻ പുത്തനുണർവേകിയിരിക്കുന്നു.

.............................

സെനഗലിൽ നിന്ന്​ ​ഫ്രാൻസിലേക്ക്​ കുടിയേറിയ ബാബക്കർ ദിയോപി​െൻറ മകനാണ്​ ലുപിൻ സീരീസിലെ മുഖ്യ കഥാപാത്രമായ അസ്സാനി ദിയോപ്​. അതിപ്രശസ്​തനായ വ്യാപാരപ്രമുഖൻ ഹ്യൂബർട്ട്​ പെല്ലിഗ്രിനിയുടെ ബംഗ്ലാവിൽ ജോലിക്കായി എത്തിയതാണ്​ വിഭാര്യനായ ബാബക്കർ. ​ദുരൂഹമായ സാഹചര്യങ്ങളിൽ ബാബക്കർ ജയിലിൽ ആത്​മഹത്യ ചെയ്​ത നിലയിൽ കാണപ്പെടുന്നു. അന്ന്​ 16 വയസുകാരനായിരുന്ന അസ്സാനി ദിയോപ്​ 25 വർഷങ്ങൾക്ക്​ ശേഷം പിതാവി​െൻറ നിരപരാധിത്വം തെളിയിക്കാൻ നടത്തുന്ന ശ്രമങ്ങളാണ്​ ലുപിനി​െൻറ പ്രമേയം. പെല്ലിഗ്രിനിയുടെ അതിഗംഭീരമായ ലൈബ്രറിയിൽ നിന്ന്​ അദ്ദേഹത്തി​െൻറ ഭാര്യ ബാബക്കറിന്​ എടുത്തുകൊള്ളാൻ അനുമതി നൽകുന്ന പുസ്​തകമാണ്​ കഥാഗതിയെ നിർണയിക്കുന്നത്​. ആ പുസ്​തകമാണ്​ Arsène Lupin, Gentleman Burglar.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Netflixlupinhachette
News Summary - leblanc arsene lupin reborn a century later, via Netflix
Next Story