നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ ആക്രമിക്കപ്പെടുന്നുവെന്ന് കെ.ആർ മീര
text_fieldsകോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ശേഷം താൻ കൂടുതൽ ആക്രമിക്കപ്പെടുകയാണെന്ന് കെ.ആർ മീര. സ്ഥാനാർഥി സ്വരാജിനേക്കാളും കൂടുതൽ ആക്രമണം തനിക്ക് നേരെയാണ് നടക്കുന്നതെന്നും കെ.ആർ മീര പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി വലിയ ആക്രമണമാണ് തനിക്കെതിരെ നടക്കുന്നതെന്നും കോഴിക്കോട് നടന്ന പരിപാടിയിൽ കെ.ആർ മീര പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സ്ഥാനാർഥിക്കായി ഒരു യോഗത്തിൽ പ്രസംഗിച്ചു. ഏഴുത്തുകാർക്ക് രാഷ്ട്രീയം പാടില്ലെന്ന് ഇല്ലല്ലോയെന്നും മീര ചോദിച്ചു. സീതാറാം യെച്ചൂരിയെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യുന്നവേളയിലായിരുന്നു കെ.ആർ മീരയുടെ പരാമർശം. മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി അബൂബക്കറാണ് പുസ്തകം എഴുതിയത്.
വലിയ എഴുത്തുകാരൊന്നും തെരഞ്ഞെടുപ്പുകളിലും രാഷ്‌ട്രീയത്തിലും ഇടപെട്ടിട്ടില്ല, അതു ശരിയല്ല എന്ന വാദത്തോടും വിയോജിക്കുകയാണ്. ലോക ചരിത്രത്തിൽ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ രാഷ്‌ട്രീയ സാമൂഹിക പരിണാമങ്ങൾക്കും ചാലകശക്തിയായി എഴുത്തുകാരും അവരുടെ കൃതികളും ഉണ്ടായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എഴുത്തുകാർ വഹിച്ച പങ്കു നിസ്സാരമാണോ. എഴുത്തുകാർ രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന് പറയുന്നവർ ജനാധിപത്യത്തെപ്പറ്റി ബോധമില്ലാത്തവരും ബോധ്യമില്ലാത്തവരുമാണെന്നും മീര പറഞ്ഞു.
നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആര്‍ മീര. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്ന് കെ ആര്‍ മീര കുറിച്ചു. അവഹേളനവും സ്വാഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്ന മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദിയെന്നും കെ ആര്‍ മീര ഫെയ്സ്ബുക്കില്‍ കുറിച്ചു.
നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ച് എഴുത്തുകാരി കെ ആര്‍ മീര രംഗത്തെത്തിയിരുന്നു. മികച്ച എതിരാളിയെ ചോദിച്ചുവാങ്ങിയ കോണ്‍ഗ്രസിന് അഭിനന്ദനമെന്ന് കെ ആര്‍ മീര കുറിച്ചു. അവഹേളനവും സ്വാഭാവഹത്യയുമാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്ന മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം സ്വരാജിനു നന്ദിയെന്നും കെ ആര്‍ മീര ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

