കോട്ടക്കൽ നന്ദകുമാരൻ നായരെ ആദരിച്ചു
text_fieldsകേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കോട്ടക്കൽ നന്ദകുമാരൻ നായരെ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി ആദരിക്കുന്നു
ഒറ്റപ്പാലം: കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് കോട്ടക്കൽ നന്ദകുമാരൻ നായരെ കടമ്പൂരിൽ ആദരിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് എം.ആർ. മുരളി പൊന്നാട ചാർത്തി. ദേവസ്വം ബോർഡ് പാലക്കാട് ഡിവിഷൻ ചെയർമാൻ പി.കെ. ഗംഗാധരൻ, കടമ്പൂർ പനയൂർക്കാവ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ. ശശികാന്ത്, ക്ഷേത്രം ചെയർമാൻ പി. മോഹൻദാസ്, ബോർഡ് അംഗങ്ങളാ എം. രവികുമാർ, പി. ഗോപാലകൃഷ്ണൻ, ജനകീയ കമ്മിറ്റി പ്രസിഡൻറ് പി. മോഹൻകുമാർ, സെക്രട്ടറി കെ.പി. സ്വാമിനാഥൻ, സി.സി.രാജൻ, കെ.പി. ഹരികൃഷ്ണൻ, വി.കെ. ഉണ്ണികൃഷ്ണൻ എം.ആർ. ബിജു, ക്ഷേത്രം ജീവനക്കാർ, നന്ദകുമാരനാശാന്റെ കുടുംബാംഗങ്ങൾ തുടങ്ങിവർ സന്നിഹിതരായിരുന്നു.

