ജെ. സജീമിന് അധ്യാപക കലാസാഹിതി അവാർഡ്
text_fieldsJ Sajeem
കൊല്ലം: സംഗീത സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയനായ കുരീപ്പുഴ ഫ്രാൻസിസിന്‍റെ സർഗാത്മക പ്രവർത്തനങ്ങളുടെ രജതജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് അധ്യാപക കലാസാഹിതി നൽകുന്ന അവാർഡിന് 'മാധ്യമം' കൊല്ലം സ്റ്റാഫ് റിപ്പോർട്ടർ ജെ. സജീം അർഹനായി.
5001 രൂപയും പ്രശസ്തിപത്രവും ഉപഹാരവുമാണ് അവാർഡ്.ജി. സജിത് കുമാർ (സ്പെഷൽ കറസ്പോണ്ടന്‍റ്, മാതൃഭൂമി, കൊല്ലം), ജയൻ ഇടയ്ക്കാട് (ബ്യൂറോ ചീഫ്, ദേശാഭിമാനി, കൊല്ലം), കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഡോ. പി.കെ. ഗോപൻ (ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ) പി. അർജുനൻ, (മുൻ കലക്ടർ), കവി ചവറ കെ.എസ്. പിള്ള, ഡോ. കെ.ബി. ശെൽവമണി (പ്രഫസർ, ശങ്കാരാചാര്യ സംസ്കൃത യൂനിവേഴ്സിറ്റി പന്മന കേന്ദ്രം), എ. ഷാനവാസ് (ഗവ. എച്ച്.എസ്.എസ് വാളത്തുംഗൽ) എന്നിവരും അവാർഡിന് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

