Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവി വേഷത്തിൽ നിറഞ്ഞാടി കലാമണ്ഡലം ഗോപി

text_fields
bookmark_border
kalamandalam gopi 18921
cancel
camera_alt

പത്മശ്രീ ഡോ. കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ കവിത സമാഹാരം കവി ആലങ്കോട് ലീലാകൃഷ്ണൻ, കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണന്​ നൽകി പ്രകാശനം ചെയ്യുന്നു

ചെറുതുരുത്തി: പത്മശ്രീ കലാമണ്ഡലം ഗോപിയുടെ ആദ്യ കവിത സമാഹാരമായ 'അമ്മ'യുടെ പ്രകാശനം കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നപ്പോൾ സാക്ഷിയാകാനെത്തിയവരിൽ പ്രമുഖരേറെ. മന്ത്രി കെ. രാധാകൃഷ്ണനാണ്​ ഉദ്ഘാടനം ചെയ്തത്​. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷ വഹിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ മുഖ്യാതിഥിയായി.

കലാമണ്ഡലം ഭരണസമിതി അംഗം എൻ.ആർ. ഗ്രാമപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണന്​ നൽകി കവി ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശനം ചെയ്തു. വള്ളത്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷെയ്ക്ക് അബ്​ദുൽ ഖാദർ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, വി. കലാധരൻ, എം.വി. ശ്രീകുമാർ, വി. മുരളി, പത്മശ്രീ ഡോ. കലാമണ്ഡലം ഗോപി, കലാമണ്ഡലം വിനോദ് എന്നിവർ സംസാരിച്ചു. മിനി ബാനർജി സ്വാഗതവും പി.ആർ.ഒ ഇൻചാർജ് പി.വി. രഞ്ജിനി നന്ദിയും പറഞ്ഞു. മിനി ബാനർജിയുടെ നേതൃത്വത്തിൽ മോഹിനിയാട്ടവും കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ച കല്യാണ സൗഗന്ധികം കഥകളിയും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kalamandalam Gopi book release
Next Story