Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightനുണകൾ വാഴുന്ന കാലത്ത്...

നുണകൾ വാഴുന്ന കാലത്ത് സത്യം പറയേണ്ടത് എഴുത്തുകാർ -സി.എസ്. ച​ന്ദ്രിക

text_fields
bookmark_border
നുണകൾ വാഴുന്ന കാലത്ത് സത്യം പറയേണ്ടത് എഴുത്തുകാർ -സി.എസ്. ച​ന്ദ്രിക
cancel
camera_alt

കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ ‘മാ​ധ്യ​മം’ സാ​ഹി​ത്യ​പു​ര​സ്കാ​രം എ​ഴു​ത്തു​കാ​രി സി.​എ​സ്. ച​ന്ദ്രി​ക വി.​എം. ദേ​വ​ദാ​സി​ന് സ​മ്മാ​നി​ക്കു​ന്നു. മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് സി​റ്റി ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പി. ​ഷം​സു​ദ്ദീ​ൻ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ, എം. ​കു​ഞ്ഞാ​പ്പ, യു.​കെ. കു​മാ​ര​ൻ, മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീം, പി.​കെ. പാ​റ​ക്ക​ട​വ്, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ, കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ എം. ​ഫി​റോ​സ് ഖാ​ൻ, റി​ക്രി​യേ​ഷ​ൻ ക്ല​ബ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ. രാ​ജീ​വ് എ​ന്നി​വ​ർ സ​മീ​പം

Listen to this Article

കോ​ഴി​ക്കോ​ട്: ആ​വ​ർ​ത്തി​ച്ച് പ്ര​ച​രി​പ്പി​ക്കു​ന്ന നു​ണ​ക​ൾ സ​ത്യ​മാ​യും ച​രി​ത്ര​മാ​യും ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്ന ഈ ​കാ​ല​ത്ത് യ​ഥാ​ർ​ഥ സ​ത്യം വി​ളി​ച്ചു​പ​റ​യേ​ണ്ട ബാ​ധ്യ​ത എ​ഴു​ത്തു​കാ​ർ​ക്കാ​ണെ​ന്ന് ക​ഥാ​കാ​രി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ സി.​എ​സ്. ച​ന്ദ്രി​ക. മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​ർ-​മാ​ധ്യ​മം സാ​ഹി​ത്യ പു​ര​സ്കാ​രം ദേ​വ​ദാ​സ് വി.​എ​മ്മി​ന് സ​മ​ർ​പ്പി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഫാ​ഷി​സം അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന കാ​ല​ത്ത് എ​ത്ര എ​ഴു​ത്തു​കാ​ർ ജ​യി​​​ലി​ലേ​ക്ക് പോ​കു​മെ​ന്ന​തും എ​ത്ര​കാ​ലം സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​മെ​ന്ന​തും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ചോ​ദ്യ​മാ​ണ് - ച​ന്ദ്രി​ക പ​റ​ഞ്ഞു. വാ​രാ​ദ്യ മാ​ധ്യ​മം പ്ര​ഥ​മ പ​ത്രാ​ധി​പ​രും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ സ്മ​ര​ണ​ക്കാ​യി മാ​ധ്യ​മം റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ത്തി​ന് ദേ​വ​ദാ​സി​ന്റെ 'കീ​ഴ് ക്കാം ​തൂ​ക്ക്' എ​ന്ന ക​ഥ​യാ​ണ് അ​ർ​ഹ​മാ​യ​ത്.

പ്ര​ശ​സ്തി​പ​ത്രം മാ​ധ്യ​മം എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം കൈ​മാ​റി. യു.​കെ. കു​മാ​​ര​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി. അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ ക​ഥ​യും ക​ഥാ​കാ​ര​നെ​യും പി.​കെ. പാ​റ​ക്ക​ട​വ് പ​രി​ച​യ​പ്പെ​ടു​ത്തി. ദേ​വ​ദാ​സ് വി.​എം. മ​റു​പ​ടി പ്ര​സം​ഗം നി​ർ​വ​ഹി​ച്ചു. റി​ക്രി​യേ​ഷ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് റ​ഹ്മാ​ൻ കു​റ്റി​ക്കാ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മം ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ പി.​എ. അ​ബ്ദു​ൽ ഗ​ഫൂ​ർ, കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്റ് എം. ​ഫി​റോ​സ് ഖാ​ൻ, എ​ൻ. രാ​ജീ​വ്, പി. ​ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം. ​കു​​ഞ്ഞാ​പ്പ സ്വാ​ഗ​ത​വും കെ.​ടി. സ​ദ​റു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ka kodungallur awardCS Chandrika
News Summary - ka kodungallur madhyamam award
Next Story