ജെ.സി.ബി പുരസ്കാരം എം. മുകുന്ദന്
text_fieldsകോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം എം. മുകുന്ദന്. ഡൽഹി ഗാഥകൾ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷക്കാണ് പുരസ്കാരം (Delhi: A Soliloquy).
25 ലക്ഷമാണ് പുരസ്ക്കാരത്തുക. ഫാത്തിമ ഇ.വി, നന്ദകുമാര്‍ കെ. എന്നിവര്‍ ചേര്‍ന്നാണ് നോവല്‍ വിവര്‍ത്തനം ചെയ്തത്.
കഴിഞ്ഞ വർഷം എസ്. ഹരീഷിെൻറ 'മീശ' നോവലിനായിരുന്നു പുരസ്കാരം. ജയശ്രീ കളത്തിലാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. മലയാള നോവലിന് മൂന്നാം തവണയാണ് ജെ.സി.ബി പുരസ്കാരം ലഭിക്കുന്നത്. പ്രഥമ പുരസ്കാരം 2018ല്‍ ബെന്യാമിന്റെ 'മുല്ലപ്പൂനിറമുള്ള പകലുകള്‍' എന്ന നോവലിൻെറ ഇംഗ്ലീഷ് പരിഭാഷയായ 'ജാസ്മിന് ഡെയ്സി'നായിരുന്നു.
ഇന്ത്യക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. ജെ.സി.ബി ലിറ്റററി ഫൗണ്ടേഷനാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

